ശബരിമലയില്‍ ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍.. മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം

ശബരിമലയില്‍ ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിംഗാണ് ആരംഭിക്കുന്നത്. മണിക്കൂറില്‍ 200 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, സന്നിധാനത്ത് തങ്ങാന്‍ ഭക്തരെ അനുവദിക്കില്ല.
ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്‌പോള്‍ കോവിഡ് നെഗറ്റീവെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. 14നാണ് നട തുറക്കുന്നത്. 19നാണ് കൊടിയേറ്റ്.
https://www.facebook.com/Malayalivartha