ഇറച്ചിക്കത്തി മസാജ് വ്യാപകമാവുന്നു…സുന്ദരിയായ മസാജറെ പ്രതീക്ഷിച്ച് മേശമേല്‍ കിടക്കുന്നവരുടെ അടുത്തേക്ക് കൈയ്യില്‍ കോഴിയേയും പോത്തിനേയും ഒക്കെ വെട്ടാൻ മാത്രം ഉപയോഗിക്കുന്ന ഇറച്ചിക്കത്തി പിടിച്ച് സുന്ദരിയായ മസാജർ എത്തും..പുതിയ മസാജിംഗ് രീതി ഏവരെയും ഞെട്ടിക്കുന്നത്. ...

"ഒരുപാട് മസാജിംഗ് കേന്ദ്രങ്ങളുളള നാടാണ് തായ്‌വാൻ. വ്യത്യസ്ത രീതിയിലുള്ള പലതരം മസാജുകളും ഉണ്ട്. അതിലൊന്നാണ് ‘ഇറച്ചിക്കത്തി മസാജ്’. കേൾക്കുമ്പോൾ അൽപ്പം പേടി തോന്നും. നല്ല ധൈര്യമുള്ളവര്‍ക്കു മാത്രമേ ഈ മസാജിംഗ് അനുഭവിക്കാനാവൂ എന്നതാണ് യാഥാര്‍ഥ്യം.
കോഴിയേയും പോത്തിനേയും ഒക്കെ വെട്ടാൻ മാത്രം ഉപയോഗിക്കുന്ന ഇറച്ചിക്കത്തി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശരീരം മസാജ് ചെയ്യും?. കത്തി മസാജ് തെറാപ്പിസ്റ്റുകൾ പറയുന്നത് ഈ ‘കത്തി തെറാപ്പി’ക്ക് ശാരീരികവും വൈകാരികവുമായ രോഗശാന്തി പ്രദാനം ചെയ്യാൻ കഴിയുമെന്നാണ്.
2,000 വർഷത്തിലേറെ പഴക്കമുള്ള അക്യുപങ്‌ച്വർ പോലുള്ള ഒരു ചൈനീസ് ചികിത്സാരീതിയാണ് ഇത്. ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും വേദന കുറക്കുന്നതിനും തെറാപ്പിസ്റ്റുകൾ കത്തി മസാജ് ചെയ്യുന്നു.
കത്തികൾ ശരീരത്തിലെ ചില ഭാഗങ്ങളിൽ ശക്തിയായി അടിക്കുന്നു. അവയിൽ സമ്മർദ്ദം ചെലുത്തി ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറക്കുന്നു. അത് കൂടാതെ സ്റ്റീൽ കത്തികൾക്ക് രോഗം ശമിപ്പിക്കാൻ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നും പരിശീലകർ വിശ്വസിക്കുന്നു
മസാജ് ചെയ്യുന്ന തെറാപ്പിസ്റ്റുകള്‍ ചില നിയമങ്ങള്‍ പാലിക്കണം എന്നുണ്ട് ..തെറാപ്പിസ്റ്റുകള്‍ മോശം മാനസികാവസ്ഥയിലാണെങ്കില്‍, കത്തിയെടുക്കാന്‍ പാടില്ല. കാരണം അവരുടെ നെഗറ്റീവ് എനര്‍ജി ഈ മസാജിങ്ങിലൂടെ വരുന്നവരിലേയ്ക്ക് പകരുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
അതുകൊണ്ട് തന്നെ മോശം മൂഡിലായിരിക്കുമ്പോള്‍ അവര്‍ മസാജ് ചെയ്യാറില്ല. എല്ലാ പരിശീലകരും അവരുടെ പോസിറ്റീവ് എനര്‍ജി നിലനിറുത്താന്‍, സസ്യാഹാരം മാത്രമേ കഴിക്കൂ. എല്ലാ ദിവസവും രാവിലെ 05:00 ന് മുന്‍പ് ഉണരുന്ന അവര്‍, പുലര്‍ച്ചെ ശാരീരിക വ്യായാമങ്ങളില്‍ മുഴുകുന്നു. കൂടാതെ ദിവസവും 30 മിനിറ്റ് കത്തി ഉപയോഗിച്ച് ഒരു തലയിണയില്‍ അവര്‍ മസാജ് പരിശീലിക്കാറുമുണ്ട്.
ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും വേദന കുറക്കുന്നതിനും തെറാപ്പിസ്റ്റുകൾ കത്തി മസാജ് ചെയ്യുന്നു. കത്തികൾ ശരീരത്തിലെ ചില ഭാഗങ്ങളിൽ ശക്തിയായി അടിക്കുന്നു. അവയിൽ സമ്മർദ്ദം ചെലുത്തി ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറക്കുന്നു.
അത് കൂടാതെ സ്റ്റീൽ കത്തികൾക്ക് രോഗം ശമിപ്പിക്കാൻ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നും പരിശീലകർ വിശ്വസിക്കുന്നു . കോസ്മിക് സ്റ്റിക്കുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ ഇറച്ചിക്കത്തി മസാജിംഗിന് ശാരീരികവും വൈകാരികവുമായ രോഗശാന്തി പ്രദാനം ചെയ്യാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
കൂടാതെ കത്തി മസാജ് നിങ്ങളുടെ ദുഷ്‌കര്‍മ്മങ്ങളെ എടുത്തുകളയുമെന്നും അവര്‍ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha