കാര്‍ റേസില്‍ നിന്ന് പണമൊന്നും കിട്ടുന്നുല്ല; വനിതാ റേസിങ് താരം പോണ്‍ സിനിമയിലേക്ക്; ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇതെന്ന് താരം

കായികലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയിലേക്കാണ്. ഓസ്ട്രേലിയയിലെ പ്രശസ്ത സൂപ്പര്‍കാര്‍ റേസര്‍ മത്സരങ്ങള്‍ വിട്ട് പോണ്‍ മേഖലയില്‍ സജീവമായി. ഒരുപാട് പണം ഈ മേഖലയില്‍നിന്ന് കിട്ടുന്നു എന്നാണ് താരം പറയുന്നത്. മത്സരങ്ങളില്‍നിന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതോടെയാണ് ഓസ്ട്രേലിയയിലെ വി8 സൂപ്പര്‍കാര്‍സ് ചാംപ്യന്‍ഷിപ്പുകളിലൂടെ ശ്രദ്ധേയയായ റെനി ഗ്രേസി റേസിംഗ് ഉപേക്ഷിച്ചത്
ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ സ്വദേശിയായ റെനി ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ കാറോട്ട രംഗം വിട്ട് പോണ്‍ സിനിമാ ലോകത്തേക്ക് കടന്നതായി പ്രഖ്യാപിച്ചത്. പണത്തിനു വേണ്ടിയാണ് തന്റെ തീരുമാനമെന്നും ഇവര്‍ വെളിപ്പെടുത്തി. മാത്രമല്ല, കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും റെനി വ്യക്തമാക്കി. ജീവിതത്തില്‍ താനിതുവരെ കൈക്കൊണ്ടതില്‍വച്ച് ഏറ്റവും മികച്ച തീരുമാനമെന്നാണിതെന്നും താരം പറഞ്ഞു
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
'റേസിങ്ങില്‍ സജീവമായിരുന്നെങ്കിലും ഇതുവരെ ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ല. മാത്രമല്ല, സാമ്പത്തികമായും ഒട്ടേറെ പ്രയാസം നേരിട്ടിരുന്നു. ഈ രംഗത്തു പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. റേസിങ്ങിലെ എന്റെ സ്വപ്നങ്ങളെല്ലാം പൂര്‍ണമായും മങ്ങിയ ഘട്ടത്തിലാണ് ഈ രംഗം വിടാന്‍ ഞാന്‍ തീരുമാനിച്ചത്' 'ഇതുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും നല്ല കാര്യമായാണ് ഈ തീരുമാനത്തെ കാണുന്നത്. ഈ ജോലി ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്. മാത്രമല്ല, ജീവിതത്തില്‍ സ്വപ്നം കാണാന്‍ പോലും സാധിക്കാത്തത്ര പ്രതിഫലമാണ് ഈ രംഗത്തുനിന്ന് ഇപ്പോള്‍ എനിക്കു ലഭിക്കുന്നത്' 'എന്നെ ആര് എന്തു വിളിച്ചാലും പ്രശ്നമില്ല. ഇപ്പോള്‍ ആയിരിക്കുന്നിടത്ത് ഞാന്‍ വളരെയധികം സന്തുഷ്ടയാണ്. ആവശ്യത്തിലധികം പണവും ലഭിക്കുന്നുണ്ട്. ഈ മേഖലയിലേക്ക് വെറുതെയങ്ങ് എടുത്തുചാടിയതല്ല ഞാന്‍. ഇതിന്റെ ഭാവിയെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ഈ രംഗത്തേക്ക് വരും മുന്‍പ് ഞാന്‍ വ്യക്തമായ പഠനം നടത്തിയിരുന്നു. ഇതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിത്തന്നെയാണ് തീരുമാനമെടുത്തതും'
https://www.facebook.com/Malayalivartha



























