ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാനൊരുങ്ങി ജപ്പാന്‍.. ചൈനയെ ലക്ഷ്യമിട്ട് മിസൈലുകള്‍ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിച്ചതായി ജപ്പാന്‍

ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാന്‍ തന്നെയാണ് ജപ്പാന്റെയും തീരുമാനം. ചൈനയെ ലക്ഷ്യമിട്ട് മിസൈലുകള്‍ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജപ്പാന്‍ വര്‍ധിപ്പിച്ചിതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ പ്രകോപനം ഇന്ത്യയോടു മാത്രമല്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് തായ്വാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ ചീറിപ്പാഞ്ഞത്. ഇപ്പോള്‍ ജപ്പാനിലും തായ്വാനിലുമുള്ള പ്രദേശങ്ങള്‍ ചൈന കയ്യടക്കാന്‍ ശ്രമിക്കുകയാണെന്നാണു രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂണ്‍ അവസാനത്തോടെ പാട്രിയോട് പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈല്‍ സംവിധാനം നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. ഏത് ഹിറ്റ്ടുകില്‍ മിസൈലുകളെയും പ്രതിരോധിക്കാന്‍ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
നിലവില്‍ ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന പാട്രിയോട് പിഎസി 3 മിസൈലുകള്‍ക്ക് 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയാണ് ഉള്ളത്. ഇത് കൂടുതല്‍ നൂതനമാക്കി 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പാകത്തിനാണ് പിഎസി 3എംഎസ്ഇ രൂപകല്‍പന ചെയ്തിരിക്കുന്നത്. നവീകരിച്ച പിഎസി 3 എംഎസ്ഇ അതിന്റെ ഫയര്‍പവര്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി.
ചൈനയും ജപ്പാനും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജപ്പാനില്‍ സെന്‍കാകുസ് എന്നും ചൈനയില്‍ ഡയോയസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ഇതിനു കാരണം. ദ്വീപിനു മേല്‍ ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ 1972 മുതല്‍ ഇവ ജപ്പാന്റെ അധീനതയിലാണ്. ടോക്കിയോയ്ക്ക് െതക്കു പടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകള്‍ക്കു മേല്‍ നൂറോളം വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.
അതിര്‍ത്തിയില്‍ സ്ഥാനം ഉറപ്പിക്കാനായി തിങ്കളാഴ്ച രാത്രി കിഴക്കന്‍ ലഡാക്കില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷം ചൈന ജപ്പാനിലേക്കും വ്യാപിപ്പിക്കുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ സെന്‍കാകുസ്/ ഡയോയസിനു മേലുള്ള സംഘര്‍ഷം ചൈന യുഎസ് സൈനിക ഏറ്റുമുട്ടല്‍ വരെ എത്തിയേക്കാം. കാരണം ജപ്പാനുമായി യുഎസ് ഒരു സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ രാജ്യം ജപ്പാന്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ എത്തിയാല്‍ യുഎസ് അതിനു പ്രതിരോധം തീര്‍ക്കുമെന്നതാണു കരാര്‍.
"
https://www.facebook.com/Malayalivartha