കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്താകമാനം റെക്കോര്‍ഡ് വര്‍ദ്ധനവ്... 24 മണിക്കൂറില്‍ 1.83 ലക്ഷം പേര്‍ക്ക് കോവിഡ് , ആകെ കോവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷത്തിലെത്തിയതായി ലോകാരോഗ്യ സംഘടന

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്താകമാനം റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറില്‍ 1.83 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷത്തിലെത്തിയതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഇത് വീണ്ടും വര്‍ധിച്ച് 90 ലക്ഷത്തിലെത്തിയതായി വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നു.
അമേരിക്കയാണ് കോവിഡ് കേസുകളില്‍ മുന്നില്‍ തുടരുന്നത്. 23 ലക്ഷത്തിലേറെ കോവിഡ് ബാധിതരാണ് അമേരിക്കയിലുള്ളത്. മരണം 1.22 ലക്ഷം കവിഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ ഒറ്റദിവസം 31,000 രോഗികളാണ് വര്‍ധിച്ചത്. ഇവിടെ ആകെ രോഗികള്‍ 11 ലക്ഷത്തോളമാണ്. മരണം 50,000 കവിഞ്ഞു.
മൂന്നാമതുള്ള റഷ്യയില്‍ ആകെ രോഗികള്‍ 5.84 ലക്ഷമാണ്. 8111 പേരാണ് റഷ്യയില്‍ മരിച്ചത്. ഇന്നലെ മാത്രം 7889 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് നാലാമതുള്ള ഇന്ത്യയില്‍ 4.26 ലക്ഷം രോഗികളുണ്ടെന്നാണ് വേള്‍ഡോമീറ്റര്‍ പറയുന്നത്. ഇന്നലെ മാത്രം 15,183 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 13,703 പേരാണ് ആകെ മരിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക കണക്കുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കും.
കോവിഡ് രണ്ടാംവരവ് നടത്തിയ ചൈനയില്‍ ഇന്നലെ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ മരണമില്ല. ഇറ്റലിയില്‍ 264 പേര്‍ക്കും സ്‌പെയിനില്‍ 363 പേര്‍ക്കും ബ്രിട്ടണില്‍ 1295 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
കുവൈറ്റില്‍ ഇന്ന് 505 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 39650 ആയി. 24 മണിക്കൂറിനിടെ 7 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 326 ആയി.
ഫര്‍വാനിയ ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 142 പേര്‍ക്കും ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 54 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 132 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 46 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 131 പേര്‍ക്കും ഇന്ന് കോവിഡ്
https://www.facebook.com/Malayalivartha