ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വീണ്ടും നേപ്പാള്‍... അതിര്‍ത്തി, ഭൂപട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി നേപ്പാള്‍

ചുമ്മാ ഇരുന്നു ഇന്ത്യയെ ചൊരിയുന്ന നിലപാടാണ് നേപ്പാള്‍ സ്വീകരിച്ച് വരുന്നത് കുറച്ച് മുമ്പാണ് അതിര്‍ത്തി, ഭൂപട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ നേപ്പാള്‍. നേപ്പാളി പൗരനെ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്ക് ഏഴു വര്‍ഷം കഴിഞ്ഞ് പൗരത്വം നല്‍കിയാല്‍ മതിയെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ഭരണഘടന ഭേദഗതി വരുത്താനും തീരുമാനമായി.
ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വീണ്ടും നേപ്പാള്‍. രാജ്യത്തെ കൊവിഡ്-19 ബാധിതരില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നാണ് പുതിയ ആരോപണം. പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നേപ്പാളില്‍ രോഗബാധിതരുടെ എണ്ണം 10000-നടുത്ത് എത്തിയിരിക്കുകയാണ്.
രാജ്യത്ത് ആകെയുള്ള 77 ജില്ലകളില്‍ 75-ലും ഇപ്പോള്‍ കൊവിഡ് വ്യാപനമുണ്ടെന്ന് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 421 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9026 ആയി.
വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് കൊവിഡ് ബാധിതരില്‍ 90 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ. ബസുദേവ് പാണ്ഡെ പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും പാണ്ഡെ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 98 ശതമാനവും പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരായിരുന്നുവെന്നും ഡോ. പാണ്ഡെ ചൂണ്ടിക്കാട്ടി.
നേപ്പാളില്‍ 23 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അടുത്തിടെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ 69 വയസ്സുകാരന്‍ ഞായറാഴ്ച മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച 194 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1772 ആയി. നിലവില്‍ 7231 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ മാരകമാണ് ഇന്ത്യയില്‍ നിന്നുള്ള വൈറസ് എന്ന് നേരത്തെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞത് വിവാദമായിരുന്നു. അതിന് പിന്നാലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പുതിയ ഭൂപടവും നേപ്പാള്‍ പുറത്തിറക്കി. ഇന്ത്യ അതിര്‍ത്തിയിലെ ലിപുലേഖ്, കാലാപാനി, ലിംപുയധര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തു.
ഇന്ത്യയില്‍ നിന്ന് നിരവധിപേരാണ് നേപ്പാളില്‍ വിവാഹം കഴിച്ചു പോകുന്നത്. നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഇന്ത്യന്‍ പൗരത്വ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിച്ചു.
ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂര്‍ ഥാപ്പ ഉദ്ധരിച്ചത്. അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി പരാമര്‍ശിച്ചിട്ടില്ല.
ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു
https://www.facebook.com/Malayalivartha



























