ചികിത്സക്കായി എത്തുന്നവരെ മടക്കി അയക്കുന്നു; പാകിസ്ഥാനില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതം

പാകിസ്ഥാനില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതം. പ്രതിദിനം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം ശരാശരി 150 ആണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ ശരാശരി 2000 മുതല്‍ 3000 വരെയായിരുന്നു കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നത്. ജൂണ്‍ പകുതിയോടെ ഇത് 6800 ആയി വര്‍ധിച്ചു. ഏകദേശ 22 കോടി ജനങ്ങളുളള രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തോട് അടുക്കുകയാണ്. ഓഗസ്റ്റില്‍ ഇത് 12 ലക്ഷമായി ഉയരുമെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പാക്കിസ്ഥാനിൽ ആശുപത്രികളെല്ലാം തന്നെ രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ചികിത്സ തേടി വരുന്നവരെ മടക്കി അയക്കുന്നതായും ആക്ഷേപമുണ്ട്. അതിനിടെ, കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക ആഘാതത്തെ മറികടക്കാന്‍ തുറന്നിടലുമായി മുന്നോട്ടുപോകുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. നിലവില്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ലക്ഷകണക്കിന് ആളുകളാണ് രാജ്യത്ത് ദാരിദ്ര്യത്തിലേക്ക് അകപെട്ടുപോയത്.
ജൂണിന്റെ തുടക്കത്തില്‍ പാകിസ്ഥാനില്‍ രോഗവ്യാപനം വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നൊരുക്കങ്ങളില്ലാതെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത് മൂലം കോവിഡ് വ്യാപനത്തില്‍ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചതായും പാകിസ്ഥാന് അയച്ച കത്തില്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു. അതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ച ഇടവേളയില്‍ ലോക്ക്ഡൗണും തുറന്നിടലും നടപ്പാക്കാനും ലോകോരോഗ്യ സംഘടന പാകിസ്ഥാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ നിരാകരിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിച്ചത്. സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്.
https://www.facebook.com/Malayalivartha