ചൈന വിരുദ്ധ വികാരം ശക്തം; ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച 5,000 കോടി രൂപയുടെ മൂന്നു കരാറുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു ; ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ചൈന വിരുദ്ധ വികാരം രാജ്യമാകെ ഉയരുന്നതിനിടെ അതിനിർണ്ണയാക ചുവടു വയ്പുമായി മഹാരാഷ്ട്ര . മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച 5,000 കോടി രൂപയുടെ മൂന്നു കരാറുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനമെടുത്തു . മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാന്‍ ഉദ്ധവ് സര്‍ക്കാര്‍ തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനം എടുത്തതെന്നു സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിക്കുന്നതിനു മുന്‍പ് ഒപ്പുവച്ച കരാറുകളാണിത്. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും സുഭാഷ് ദേശായ് പറഞ്ഞു.ഇതില്‍ ഒന്ന്പു പുണെയിലെ തലേഗാവില്‍ ഓട്ടോമൊബീല്‍ പ്ലാന്റ് നിര്‍മാണത്തിനുള്ള 3,770 കോടി രൂപയുടെ കരാറാണ് . മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി സിംഗപ്പുര്‍, ദക്ഷിണ കൊറിയ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പുവച്ചിരുന്നത്.
https://www.facebook.com/Malayalivartha