ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനവുമായി നേപ്പാള്‍ രംഗത്ത്.... ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ശ്രമിച്ച ബിഹാറില്‍നിന്നുള്ള ഉദ്യോഗസ്ഥരെ നേപ്പാള്‍ തടഞ്ഞു

ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനവുമായി നേപ്പാള്‍ രംഗത്ത് . ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ശ്രമിച്ച ബിഹാറില്‍നിന്നുള്ള ഉദ്യോഗസ്ഥരെ നേപ്പാള്‍ തടഞ്ഞു . വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ക്കണ്ട് അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവന്ന അറ്റകുറ്റപ്പണികളാണു നേപ്പാള്‍ തടഞ്ഞത്. നേപ്പാളിന്റെ നടപടി വന്‍ ദുരന്തത്തിനു കാരണമാകുമെന്നു ജലവിഭവമന്ത്രി സഞ്ജയ് ഝാ പറഞ്ഞു .ഗണ്ഡക് ഡാമിന് ആകെ 36 ഗേറ്റുകളാണുള്ളത് . ഇതില്‍ 18 എണ്ണം നേപ്പാളിലാണ് ഉള്ളത് .
ഇവിടെ അറ്റകുറ്റപ്പണി നടത്താനെത്തിയ ഉദ്യോഗസ്ഥരെയാണ് നേപ്പാള്‍ തടഞ്ഞത്. ഇതിനു മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല . ലാല്‍ ബകേയ നദിയിലുള്ള ഗന്‍ഡക് ഡാം നോ മാന്‍ ലാന്‍ഡിലാണ് -സഞ്ജയ് ഝാ പറഞ്ഞു .
https://www.facebook.com/Malayalivartha