Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അമേരിക്ക കടൽ വെള്ളം കുടിക്കും യുദ്ധം ദുരന്തമാകും! ചൈനയുമായി ഒരു നീണ്ട യുദ്ധമുണ്ടായാൽ യു‌എസ് നാവികസേനയ്ക്ക് മുങ്ങിപ്പോയതോ കേടായതോ ആയ കപ്പലുകൾ ശരിയാക്കാനോ മാറ്റിസ്ഥാപിക്കാനോ വേണ്ടത്ര വേഗത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

24 JUNE 2020 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

അമേരിക്കന്‍ സർക്കാർ കഴിഞ്ഞ പല പതിറ്റാണ്ടുകളായി കപ്പല്‍നിര്‍മാണ കേന്ദ്രങ്ങളോട് അവഗണനയാണ് കാണിച്ചുവന്നിട്ടുള്ളത്. അവയുടെ ഇപ്പോഴത്തെ അവസ്ഥയില്‍, നിലവിലുള്ള കപ്പലുകള്‍ വേണമെങ്കില്‍ കഷ്ടിച്ച് നന്നാക്കിയെടുക്കാന്‍ സാധിച്ചേക്കും. അല്ലെങ്കില്‍ അതുപോലൊരെണ്ണം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍, പുതിയ സജ്ജീകരണങ്ങളുമായി ഒരെണ്ണം ഇറക്കണമെന്നു വച്ചാല്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍

അതായത് ചൈനയുമായി ഒരു നീണ്ട യുദ്ധമുണ്ടായാൽ യു‌എസ് നാവികസേനയ്ക്ക് മുങ്ങിപ്പോയതോ കേടായതോ ആയ കപ്പലുകൾ ശരിയാക്കാനോ മാറ്റിസ്ഥാപിക്കാനോ വേണ്ടത്ര വേഗത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. കപ്പലുകളുടെ നിർമാണത്തിലും സാങ്കേതിക സംവിധാനങ്ങളുടെ കാര്യത്തിലും ചൈന അമേരിക്കയേക്കാൾ മുന്നിലാണെന്നുമാണ് വിദഗ്ധരുടെ റിപ്പോർട്ട്. അമേരിക്കയിലെ നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് വ്യവസായ ഗ്രൂപ്പുകളും സൈനികവൃത്തങ്ങളും നടത്തിയ മാസങ്ങള്‍ നീണ്ട പഠനത്തില്‍ കണ്ടെത്തിയതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാഷിങ്ടണ്‍ വാസികളുടെ ഹൃദയമിടിപ്പ് അനിയന്ത്രിതമായി വര്‍ധിച്ചുവെന്നും പറയുന്നു. 'ബ്രെയ്ക്കിങ് ഡിഫന്‍സി'ന്റെ റിപ്പോര്‍ട്ടര്‍ പോള്‍ മക്‌ലേറിയാണ് അമേരിക്കന്‍ മറൈന്‍ കോര്‍പ്‌സ് കമാന്‍ഡന്റ് ഡേവിഡ് ബെര്‍ജറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.

മുക്കിക്കളഞ്ഞ, അല്ലെങ്കില്‍ കേടുപറ്റിയ കപ്പലുകള്‍ക്ക് പകരം പുതിയത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അമേരിക്കയില്‍ ഈ വ്യവസായം ശ്രദ്ധ കിട്ടാത്തതിനാല്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, എതിരാളികള്‍ ഇത് വളര്‍ത്തിയെടുക്കുന്നുമുണ്ട്. സംഘട്ടനത്തില്‍ നഷ്ടപ്പെടുന്ന കപ്പലുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തില്‍ അമേരിക്ക വിജയിക്കണമെന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കാലതാമസം നേരിടാതെ പുതിയ കപ്പലുകൾ ഉണ്ടാക്കിയെടുക്കാമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല.

: നാവിക സേനയ്ക്കായി ഏകദേശം 10 പുതിയ യുദ്ധക്കപ്പലുകളാണ് കപ്പല്‍ വ്യവസായത്തിന് നിര്‍മിച്ചു നല്‍കാനാകുക. എന്നാല്‍, ഇത് പരമാവധി 20 എണ്ണം വരെ വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും. അതായത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ പുതിയ 10 കപ്പലുകള്‍ നീറ്റിലിറക്കാനേ നാവികസേനയ്ക്ക് കഴിയൂ. എന്നാല്‍, ചൈനയോ മറ്റോ ഈ സമയത്തിനുള്ളില്‍ പത്തിലേറെ കപ്പലുകള്‍ മുക്കിയാല്‍ സേനയുടെ ശേഷി കുറയും.

എന്നാല്‍, ഇതിനൊക്കെയുള്ള ശേഷി ചൈനയ്ക്കുണ്ടോ? ചൈനയുടെ കൈവശമുള്ള 50ഡിഎഫ്-21ഡി മിസൈല്‍ അമേരിക്കന്‍ പടക്കപ്പലിനെ തകർക്കാനുള്ള ശേഷിയുള്ളതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് മിസൈലുകള്‍ ചൈന ഉണ്ടാക്കിക്കൂട്ടിയിട്ടുണ്ട്. ഇതു കൂടാതെയാണ് ചൈനയുടെ 70തോളം അന്തര്‍വാഹിനികള്‍. ഇവയ്‌ക്കെല്ലാം കൂടെ ആഴ്ചയില്‍ നാല് ടോര്‍പിഡോ മിസൈലുകളെങ്കിലും അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ തൊടുക്കാനാകും. ഇതു കൂടാതെ മറ്റ് അപകട സാധ്യതകളും നിലനില്‍ക്കുന്നു. യുദ്ധം നീണ്ടുപോയാല്‍, കപ്പല്‍ വ്യവസായത്തിനു വേണ്ട സാമഗ്രികള്‍ എത്തിച്ചുകിട്ടുമോ എന്ന ചോദ്യവും ഉയരുന്നു.

ഇന്ന് അമേരിക്കയില്‍ 14 കമ്പനികള്‍ കപ്പല്‍ നിര്‍മാണരംഗത്തുണ്ട്. ഇവ നാവികസേയനയ്ക്കും, തീര സംരക്ഷണ സേനയ്ക്കും മറ്റു സർക്കാർ ഏജന്‍സികള്‍ക്കും യാനങ്ങള്‍ നിർമിച്ചു നല്‍കുന്നു. ഇവയില്‍ 10 കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള കപ്പലുകളും ഉണ്ടാക്കുന്നു. ആറെണ്ണം മാത്രമാണ് വലിയ യുദ്ധക്കപ്പലുകള്‍ ഉണ്ടാക്കാന്‍ സജ്ജമായിട്ടുള്ളത്. ഇവയില്‍ അഞ്ചും ജനറല്‍ ഡൈനാമിക്‌സ് അല്ലെങ്കില്‍ ഗണ്ടിങ്ടണ്‍ ഇന്‍ഗാല്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ളവയാണ്. ഓരോ വര്‍ഷവും ഈ വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളില്‍ നിന്ന് ഒന്നോ രണ്ടോ കപ്പലുകള്‍ വാങ്ങും.

ഈ കപ്പല്‍ നിര്‍മാണ ശാലകളിലും നാവികസേനയുടെ നാല് നിര്‍മാണ ശാലകളിലും നിലവിലുള്ള കപ്പലുകളുടെ അറ്റുകുറ്റപ്പണി തീര്‍ക്കാറുമുണ്ട്. എന്നാല്‍, ഈ പണി തീര്‍ക്കല്‍ ഒരിക്കലും സമയത്തിനു നടക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020ല്‍ നല്‍കിയ 24 കപ്പലുകളില്‍ മൂന്നെണ്ണം മാത്രമാണ് സമയത്തിന് അറ്റകുറ്റപ്പണി തീര്‍ക്കാനായത്.

ഇത്തരം പ്രശ്നങ്ങളൊന്നും ചൈനയില്‍ നിലനില്‍ക്കുന്നില്ല. രണ്ടായിരമാണ്ടു മുതല്‍, കപ്പല്‍ വ്യവസായം ചൈനയിൽ വന്‍ പുരോഗതി പ്രാപിച്ചു. ഇപ്പോള്‍ അവര്‍ക്ക് 50 പ്രധാനപ്പെട്ട കപ്പല്‍ നിര്‍മാണ ശാലകളുണ്ട്. ഇവയില്‍ 12ഉം സർക്കാർ അധീനതയിലുമാണ്. കൂടാതെ, 2005നും 2019നും ഇടയ്ക്ക് ചൈനീസ് പടക്കപ്പലുകളുടെ എണ്ണം അമ്പതു ശതമാനം വര്‍ധിച്ചുവെങ്കില്‍ അമേരിക്കയ്ക്ക് ഏകദേശം 10 ശതമാനം വര്‍ധന രേഖപ്പെടുത്താനായി. ഇന്ന് അമേരിക്കയ്ക്കും ചൈനയ്ക്കുമുള്ള പടക്കപ്പലുകളുടെ എണ്ണം സമാനമാണ്- 300. പക്ഷേ, ചൈനീസ് കപ്പലുകള്‍ താരതമ്യേന ചെറുതും, കുറച്ച് ആയുധശേഖരമുള്ളവയുമാണ്. അമേരിക്കന്‍ കപ്പലുകളില്‍ 12,000 വലിയ മിസൈലുകള്‍ സ്ഥാപിക്കാമെങ്കില്‍ ചൈനീസ് കപ്പലുകളില്‍ അത്തരം കദേശം 5,200 എണ്ണം മാത്രമെ സാധിക്കു. എന്നാല്‍, തങ്ങളുടെ കപ്പലുകള്‍ക്കു കേടുവന്നാല്‍ അവ പരിഹരിക്കാനോ വേണ്ടിവന്നാല്‍ പുതിയത് ഇറക്കാനോ ചൈനയ്ക്ക് സാധിക്കുന്ന രീതിയില്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (26 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends