അമേരിക്ക തുടങ്ങി; ചൈനീസ് കടലിടുക്കില്‍ വിമാനവാഹിനികളെ അയച്ചു; പിന്നെ സൈനീക അഭ്യാസവും; മിണ്ടാട്ടം മുട്ടി ചൈന

ഇന്ത്യക്കുപുറമേ ചൈനക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് അമേരിക്കയും രംഗപ്രവേശനം ചൈയ്തതോടെ. ചൈന പെട്ടിരിക്കുകയാണ്. ഇന്ത്യ മലാക്ക കടലിടുക്കില്‍ ചൈനക്ക് പണി കൊടുക്കുന്നതിനൊപ്പം ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യു.എസും കളി തുടങ്ങി. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണിത്. യു.എസ്.എസ്. റൊണാള്‍ഡ് റീഗനും യു.എസ്.എസ്. നിമിറ്റ്സുമാണ് സൈനികാഭ്യാസങ്ങള്‍ക്കായി വിന്യസിക്കുന്നത്. 'പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.' യു.എസ്. റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വൈകോഫ് പറഞ്ഞതായി യു.എസ്. മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദക്ഷിണ ചൈന കടലില്‍ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങള്‍ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളുമുണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകുമെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും യു.എസ്. സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ ആന്‍ഡമാനിലാണ് പിടിമുറുക്കുന്നത് ഇന്ത്യയുടെ പ്രതിരോധത്തിനും സുരക്ഷയ്ക്കും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലെ നാവിക ആസ്ഥാനത്തിനു നിര്‍ണായകസ്ഥാനമുണ്ട്. നിലവിലെ താവളവും മേഖലയില്‍ ഇന്ത്യ ഇനി നിര്‍മിക്കാനിരിക്കുന്ന വിവിധ താവളങ്ങളും ചേര്‍ന്നാല്‍ ചൈനയെ മൂന്നു വിവിധ സ്ഥാനങ്ങളില്‍വച്ച് 'കഴുത്തിനു കുത്തിപ്പിടിച്ച് ഓടിക്കാമെ'ന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ത്യയുടെ ഏറ്റവും പുതിയതും മികച്ച സജ്ജീകരണങ്ങളോടും കൂടിയ നാവിക താവളമാണ് ആന്‍ഡമാനിലേത്. കഴിഞ്ഞ ജനുവരിയിലാണ് ഈ നാവികതാവളം കമ്മിഷന്‍ ചെയ്തത്. സ്വന്തം മേഖലയില്‍ നിരീക്ഷണ താവളം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നാണ് ഈ വാര്‍ത്തയോട് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതികരിച്ചത്. ഈ ദ്വീപുസമൂഹം യുദ്ധക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും രംഗത്തെത്താവുന്ന മികച്ച മേഖലയാണ്.
ദക്ഷിണ ചൈനാ കടലിലെ അവകാശം തങ്ങള്‍ക്കാണെന്നുകാട്ടി ജപ്പാന്‍, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി ചൈനയ്ക്കു പ്രശ്നങ്ങളുണ്ട്. മേഖലയില്‍ നിരവധി കൃത്രിമ ദ്വീപുകള്‍ സ്ഥാപിച്ച് സൈനിക, ലോജിസ്റ്റിക് താവളങ്ങളാക്കി മാറ്റുകയാണ് ചൈന ചെയ്യുന്നത്. തര്‍ക്ക പ്രദേശത്ത് ഏഴു താവളങ്ങള്‍ ചൈന നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെലിപ്പാഡുകള്‍, റഡാര്‍ സൗകര്യങ്ങള്‍, മറ്റു സൈനിക സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ താവളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്ന ചൈനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വലിയൊരു ഭീഷണിയാണ് ആന്‍ഡമാന്‍ ദ്വീപുകള്‍.ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ച്ചാലായ തന്ത്രപ്രധാനമായ മലാക്ക കടലിടുക്കില്‍ മേധാവിത്വം പുലര്‍ത്താന്‍ ആന്‍ഡമാനിലെ നാവിക സാന്നിധ്യം കൊണ്ട് ഇന്ത്യയ്ക്കാകും. ചൈനയ്ക്ക് ഇന്ത്യന്‍ മഹസമുദ്രത്തിലേക്കു പ്രവേശിക്കാനുള്ള പാതയും മലാക്ക കടലിടുക്കാണ്.
ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉതകുന്ന തരത്തില്‍ തന്ത്രപ്രധാനമായ സ്ഥാനത്താണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും 1,20,000 കപ്പലുകളെങ്കിലും ഇന്ത്യന്‍ മഹാസമുദ്രം വഴി കടന്നുപോകുന്നുണ്ട്. ഇതില്‍ കുറഞ്ഞത് 70,000 എണ്ണം മലാക്ക കടലിടുക്ക് വഴിയാണ് പോകുന്നത്. ഈ കണക്ക് തന്നെ മലാക്കയുടെ പ്രാധാന്യം എത്രത്തോളമെന്നു വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha