തുര്‍ക്കിയിലെ ഹഗിയ സോഫിയ മ്യൂസിയം ഇനി മുസ്ലിം ആരാധനാലയം
തുര്‍ക്കിയിലെ പ്രശസ്തമായ ഹഗിയ സോഫിയ ഇനി മുസ്ലിം ആരാധനാലയം. ഈ നിര്‍മിതി ഒരു മ്യൂസിയം ആയി സംരക്ഷിക്കണമെന്ന 1934-ലെ സര്‍ക്കാര്‍ തീരുമാനം അസാധുവാണെന്ന് ഹൈക്കോടതി തീരുമാനം വന്നതിനു തൊട്ടുപിന്നാലെ തുര്‍ക്കി പ്രസിഡന്റ് തയീപ് എര്ദോഗന് ആണ് ഇക്കാര്യം അറിയിച്ചത്. വിധി അറിയാന്‍ ഒട്ടേറെ പേര് കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്നു.
360-ാം ആണ്ടില്‍ ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയായാണ് നിര്‍മ്മിക്കപ്പെട്ടത്. ഓട്ടൊമന്‍ ആധിപത്യത്തെത്തുടര്‍ന്ന് 1453-ല്‍ ഇതൊരു മുസ്ലിം പള്ളിയായും, 1935-ല്‍ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.
പൈതൃക പദവിയിലുള്ള കെട്ടിടം മുസ്ലിം ആരാധനാലയം ആക്കി മാറ്റണമെന്ന എര്ദോഗന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തെ രാജ്യാന്തര സമൂഹവും അമേരിക്കയും ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് നേതാക്കളും വിമര്‍ശിച്ചിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തി നിര്‍മിച്ച (എഡി 532-537) പള്ളിയുടെ താഴികക്കുടവും മറ്റും ശില്പവിദ്യയുടെ മികവുറ്റ മാതൃകയാണ്.
https://www.facebook.com/Malayalivartha