സദാചാരവിരുദ്ധവുമായ വിവരങ്ങൾ പ്രചരിക്കുന്നു; പബ്ജിക്കും, ബിഗോക്കും പിന്നാലെ ടിക് ടോക്കും നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാൻ

ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാനും ടിക് ടോക് ആപ്പ് നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകൾ പ്രചരിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോക്കിനെ നിരോധിക്കനൊരുങ്ങുന്നത്. ടിക് ടോകിന് ഇത് സംബന്ധിച്ച് പാക് ഭരണകൂടം മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം.
അതേസമയം ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിക്കും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ബിഗോക്കും പാകിസ്ഥാൻ നിരോധനമേർപ്പെടുത്തി. ബിഗോയിലൂടെയും ടിക് ടോകിലൂടെയും സദാചാരവിരുദ്ധവും അശ്ലീലവുമായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനോടകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പാക് ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റി വ്യക്തമാക്കി. ഈ ആപ്പുകളിലെ വിവരങ്ങൾ പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവാക്കളിലും തെറ്റായ സ്വാധീനമുണ്ടാക്കും- സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























