യുഎസില്‍ നില കൂടുതല്‍ വഷളാകും.....! : മാസ്ക് ധരിക്കുന്നവർ ദേശസ്നേഹികളെന്നും ട്രംപ്

കൊറോണവൈറസ് വ്യാപനം യുഎസില്‍ കൂടുതല്‍ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില മേഖലകളില്‍ കോവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
അതേസമയം മുഖാവരണം ധരിക്കാൻ അടുത്തിടെവരെ കൂട്ടാക്കാതിരുന്ന ട്രംപ് മാസ്ക് ധരിക്കാൻ ജനങ്ങൾക്ക് ആഹ്വാനം നൽകുകയും ചെയ്തു.
നിങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്തപ്പോള്‍ മാസ്ക് ധരിക്കുക. നിങ്ങള്‍ മാസ്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന് ചില ഫലങ്ങളുണ്ട്. മാസ്കിന്റെ പ്രയോജനം പരമാവധി നാം ഉപയോഗപ്പെടുത്തണം. അത് ദേശസ്നേഹത്തെ കാണിക്കുന്നതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
'മറ്റുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മെച്ചപ്പെടുന്നതിന് മുമ്പ് ഇത് വളരെ മോശമാകും' രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതായും ട്രംപ് അറിയിച്ചു.
വൈറസിനെ കൈകാര്യംചെയ്യുക മാത്രമല്ല അത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. വാക്സിനുകള്‍ വരാന്‍ പോകുന്നു. പലരും വിചാരിച്ചതിനേക്കാളും വേഗത്തിലാണ് വാക്സിന് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് അപ്രത്യക്ഷമാകുമെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു.
എന്നാൽ വാർത്താ സമ്മേളനത്തിന് എത്തുമ്പോൾ പോക്കറ്റിൽനിന്ന് മാസ്ക് എടുത്ത ട്രംപ് അത് മുഖത്തുവയ്ക്കാൻ കൂട്ടാക്കിയില്ല. അതേസമയം നിലവില്‍ 141,000 പേരാണ് യുഎസില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
https://www.facebook.com/Malayalivartha


























