മെയ് മാസത്തില്‍ ലഡാക്കിലെ അതിക്രമിച്ചു കയറിയ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചിട്ടില്ല; 40,000 ത്തോളം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ തുടരുന്നു; വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സായുധ സേനാംഗങ്ങള്‍, പീരങ്കികള്‍ തുടങ്ങിയ സന്നാഹത്തോടെ നിലയുറപ്പിച്ച് ചൈന

ചൈനയുടെ സാധനങ്ങൾക്ക് മാത്രമല്ല ഗ്യാരന്റി ഇല്ലാത്തത്.....അവരുടെ വാക്കിനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് എന്ന കാര്യം തെളിയിച്ച് കൊണ്ടിരിക്കുകയാണ് ചൈന.... മെയ് മാസത്തില്‍ ലഡാക്കിലെ അതിക്രമിച്ചു കയറിയ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചിട്ടില്ലെന്ന് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു . സൈനിക പിന്‍മാറ്റത്തിനായി നയതന്ത്ര-സൈനിക തലങ്ങളില്‍ പലതവണ ചര്‍ച്ചകള്‍ നടത്തി. എന്നിട്ട് പോലും ചൈന പൂര്‍ണ്ണമായും പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഊന്നി പറയുന്നത് . 40,000 ത്തോളം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു . ഇന്ത്യ-ചൈന തര്‍ക്കം ആരംഭിച്ച പാംഗോങ് തടാകത്തിന് സമീപത്തുള്ള ഡെപ്‌സാങ് സമതല മേഖല, ഗോഗ്ര ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളില്‍ ചൈനീസ് സൈനിക സാന്നിധ്യം ഇപ്പോഴുമുണ്ടത്രേ ..
വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സായുധ സേനാംഗങ്ങള്‍, പീരങ്കികള്‍ തുടങ്ങിയ സന്നാഹത്തോടെ നിലയുറപ്പിച്ചിരിക്കുകയാണ് ചൈനീസ് സൈന്യം.ഇവർ പിന്മാറ്റത്തിനുള്ള യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നാണ് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിംഗര്‍ 5 മേഖലയില്‍ ഒരു നിരീക്ഷണ പോസ്റ്റ് സൃഷ്ടിക്കാനാണ് ചൈനയുടെ നീക്കമെന്നും കരുതപ്പെടുകയാണ് . നേരത്തെ നടന്ന ചര്‍ച്ചകളിലെ ധാരണകള്‍ പാലിക്കാന്‍ ചൈന സന്നദ്ധമാകാത്ത പക്ഷം ഉന്നതല ചര്‍ച്ചകള്‍ വീണ്ടും നടക്കാനിടയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയതുപോലെയുള്ള ചര്‍ച്ചകള്‍ വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രിയുമായും മറ്റും അജിത് ഡോവല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നിട്ടും ചൈന പിന്മാറാൻ തയ്യറാല്ലെന്ന നിലപാട് വീണ്ടും കാണിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജൂണ്‍ 15-ന് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കുകയുണ്ടായി. അതിന് ശേഷം നടന്ന ചർച്ചയിലും മറ്റും ചിൻ പിന്മാറാൻ തയ്യാർ എന്ന നിലപാട് വ്യക്തമാക്കിയിരുന്നു.എന്നാൽ വീണ്ടും അവർ വാക്ക് തെറ്റിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha



























