ചൊവ്വയുടെ ആദ്യ ചിത്രം പുറത്തു വിട്ട് യു.എ.ഇയുടെ 'ഹോപ്പ് പ്രോബ്'

യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ്പ് പ്രോബ് ആദ്യ ചിത്രം പുറത്തുവിട്ടതായി റിപ്പോർട്ടുകൾ. 493 ദശലക്ഷം കിലോമീറ്റർ ദൂരം ലക്ഷ്യമിട്ട് യാത്ര തുടങ്ങിയ പേടകം യാത്ര തുടങ്ങി രണ്ട് ദിവസം പോലും തികയുന്നതിന് മുമ്പാണ് ചൊവ്വയുടെ ചിത്രം പുറത്തുവിട്ടത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്.
ലക്ഷക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് ഹോപ്പ് പ്രോബ് ചുവന്നഗ്രഹത്തിന്റെ ചിത്രം അയച്ചിരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പേടകത്തിലെ കാമറ ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തിന്റെ ചിത്രമാണ് പകർത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് മാസത്തെ യാത്രക്കൊടുവിൽ 2021 ഫെബ്രുവരിയിൽ ഹോപ്പ് ചൊവ്വ പ്രവേശനം നടത്തുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha



























