ഭൂട്ടാനെ പൂട്ടാന്‍ പാക്കേജ് നയതന്ത്രം; ലക്ഷ്യം അരുണാചല്‍ പ്രദേശ്; ഭൂമിയോടുള്ള ആര്‍ത്തിമൂത്ത് ഭ്രാന്തായ ചൈന; തടയിടാന്‍ ഇന്ത്യ

ചൈനയുടെ ഭൂമിയോടുള്ള ആര്‍ത്തി വല്ലാതെ വലുതാകുകയാണ്. കോളോനിയല്‍ കാലഘട്ടതിലേതുപോലെ സൂര്യന്‍ ആസ്തമിക്കാത്ത രാജ്യം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പടയൊരുക്കമെന്നും പോലും ചിലപ്പോള്‍ ലോകം സംശയിച്ചു പോകും. ഇതാപ്പോള്‍ ഭൂട്ടാനുമായിയുള്ള അതിര്‍ത്തി പ്രശേനത്തില്‍ പുതിയൊരു നയതന്ത്ര പാക്കേജുമായി ചൈന രംഗത്ത് എത്തിയിരിക്കുന്നത്. ചര്‍ച്ച ഭൂട്ടാനോടാങ്കെലും ലക്ഷ്യം ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് തന്നെയാണെന്നതില്‍ സംശയമില്ല. ചൈന - ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഒരിക്കല്‍ പോലും ഉയര്‍ന്നു വന്നിട്ടില്ലാത്ത കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലുള്ള അവകാശവാദം സജീവമാക്കി ചൈന. ഭൂട്ടാന്റെ ജൈവസമ്പത്തും വനമേഖലയും തട്ടിയെടുക്കാന്‍ ചൈന തക്കം പാര്‍ക്കുന്നുവെന്ന് രാജ്യാന്തര തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ 'പാക്കേജ് നയതന്ത്ര'വുമായാണ് ഇക്കുറി ചൈനയുടെ വരവ്.
ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടാക്കുന്നതിലൂടെ ഇന്ത്യയെത്തന്നെയാണ് ചൈന ലക്ഷ്യമിടുന്നതെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായി കൊമ്പുകോര്‍ക്കാനുള്ള ചൈനയുടെ തീരുമാനം ഇന്ത്യ അതീവ ജാഗ്രതയോടെ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ഭൂട്ടാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 'ഒത്തുതീര്‍പ്പു വ്യവസ്ഥ'യുമായി ചൈന മുന്നോട്ടു വന്നിരിക്കുന്നത്.
രുണാചല്‍ പ്രദേശിന്റെ ഭൂമി കയ്യേറാനാണ് ചൈനയുടെ തന്ത്രമെന്നും അതിനാല്‍ തന്നെയാണ് ഭൂട്ടാന്റെ വനമേഖലയ്ക്കു മേല്‍ ചൈന ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
സാക്തങ് വന്യജീവി സങ്കേതത്തിനു മേല്‍ പിടിമുറുക്കുന്നതോടെ ഭൂട്ടാന്റെ അസ്ഥിത്വത്വം തന്നെ ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ഭൂട്ടാന്റെ സുപ്രധാന മേഖലയായ ദോക്‌ലാമിന്റെ വലിയൊരു ഭാഗം കയ്യേറിയ ചൈനയുടെ തന്ത്രം മനസിലാക്കാന്‍ ഭൂട്ടാനും ഇനിയും കഴിഞ്ഞിട്ടില്ല.അരുണാചല്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ട്രാഷിഗാങ് ജില്ലയിലെ 650 ചതുരശ്ര കിലോമീറ്റര്‍ മേഖലയാണ് സാക്തങ് വന്യജീവി സങ്കേതം. 2014ല്‍ ചൈനയിറക്കിയ ഭൂപടത്തില്‍ ഇന്ത്യയിലെ അരുണാചല്‍ പ്രദേശ് അവരുടെ ഭൂപ്രദേശമാക്കിയാണ് രേഖപ്പെടുത്തിയത്. അതേ ഭൂപടത്തില്‍ത്തന്നെ ദക്ഷിണ ചൈന കടലും സാക്തങ് വന്യജീവി സങ്കേതവും ട്രാഷിഗാങ്ങും ഭൂട്ടാന്റെ ഭാഗമായും കാണിച്ചിട്ടുണ്ട്. ചൈന-ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഒരിക്കല്‍ പോലും ഈ കിഴക്കന്‍ മേഖല ഉയര്‍ന്നുവന്നിട്ടില്ല.
ജൂണ്‍ 2, 3 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) കൗണ്‍സില്‍ യോഗത്തിലാണ് ഭൂട്ടാനെ ഞെട്ടിച്ച് സാക്തങ് വന്യജീവി സങ്കേതത്തിനു മേല്‍ ചൈന അവകാശവാദം ഉന്നയിച്ചത്. ചൈനയുടെ ഈ നീക്കത്തെ എതിര്‍ത്തു ഭൂട്ടാന്‍ ഉടന്‍തന്നെ രംഗത്തെത്തിയിരുന്നു. ഭൂട്ടാന്റെ അവിഭാജ്യ ഭാഗമാണ് സാക്തങ് വന്യജീവി സങ്കേതമെന്നും ചൈനയുമായി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിക്കല്‍പ്പോലും ഇതു കടന്നുവന്നിട്ടില്ലെന്നും ഭൂട്ടാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ 'നയതന്ത്ര കുരുക്കു'മായി ചൈന എത്തിയിരിക്കുന്നത്. ഭൂട്ടാനുമായുള്ള അതിര്‍ത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ഭൂട്ടാനുമായുള്ള അതിര്‍ത്തി ഒരുതരത്തിലും ചുരുക്കാനാകില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ സ്ഥലങ്ങളുടെ പേരിലുള്ള തര്‍ക്കം ദീര്‍ഘനാളായി ഉണ്ടായിരുന്നുവെന്നും പുതിയവയല്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇത് പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയാണ് 'പാക്കേജ് നയതന്ത്ര'മെന്നും ചൈന അടിവരയിടുന്നു. സംഘര്‍ഷത്തിലേക്കു കാര്യങ്ങള്‍ നീക്കാതെ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ 'പാക്കേജ് നയതന്ത്രം' ഭൂട്ടാന്‍ വിവേകപൂര്‍വം സീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ചൈനീസ് വക്താവ് പറയുന്നത്.
എന്നും ഇന്ത്യയുടെ നല്ല സുഹൃത്തായ ഭൂട്ടാന്‍ ഈ പാക്കേജിനോട് അനുകൂലമായി പ്രതികരിക്കാന്‍ സാധ്യതയില്ല. ഇതിലാണ് ഇന്ത്യയുടെ പ്രതിക്ഷ. എന്നാല്‍ ചൈനയുമായുള്ള ഇന്ത്യന്‍ ബന്ധം അടുത്തകാലത്തൊന്നും പഴനിലക്ക് എത്താന്‍ ചൈനയും ആഗ്രഹിക്കുന്നില്ലെന്നതിന് തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha



























