ആറു മാസത്തിലേറെ വിട്ടുനിന്നവര്‍ക്കും ഒമാനിലേക്ക് മടങ്ങാം, ജോലി നഷ്ടമാകുമെന്ന ഭീതിയില്ലാതെ പ്രവാസികള്‍ക്കു നാട്ടില്‍ തുടരാം

ഒമാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാലും വീസ റദ്ദാക്കില്ലെന്നും അവര്‍ക്ക് ഒമാനില്‍ തിരികെ എത്താമെന്നും റോയല്‍ ഒമാന്‍ പൊലീസ്. ഇതോടെ, നിലവിലെ സാഹചര്യങ്ങള്‍ മാറുന്നതു വരെ, ജോലി നഷ്ടമാകുമെന്ന ഭീതിയില്ലാതെ പ്രവാസികള്‍ക്കു നാട്ടില്‍ തുടരാം. എന്നാല്‍ വീസ കാലാവധി കഴിഞ്ഞവര്‍ സ്പോണ്‍സര്‍ മുഖേന ഡയറക്ടറേറ്റ് ജനറലിനെ സമീപിച്ചു പുതുക്കണം. വിദേശത്തുള്ളവര്‍ക്കും ഇതിനു സൗകര്യമുണ്ട്. വീസ പുതുക്കിയ രസീത്, ഒമാനിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ കാണിക്കാം.
എന്നാല്‍ 6 മാസത്തില്‍ കൂടുതലായി നാട്ടില്‍ കഴിയുന്നവരില്‍ അവിദഗ്ധര്‍, 60 വയസ്സിനു മുകളിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍, വ്യാജ കമ്പനികളുടെ വീസയിലുള്ളവര്‍ എന്നിവരുടെ ഇഖാമ പുതുക്കേണ്ടെന്നു മാനവേശഷി അതോറിറ്റിയുടെ നിര്‍ദേശം. ഇഖാമ പുതുക്കാന്‍ മാത്രം കുവൈത്തില്‍ വന്നുപോകുന്നവര്‍ 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്താണെങ്കില്‍ അവരുടേതും പുതുക്കി നല്‍കില്ല. നിര്‍ദേശത്തില്‍ അന്തിമതീരുമാനം ഏതാനുംദിവസത്തിനകം ഉണ്ടാകും.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 70,000 വിദേശികളുടെ തൊഴിലനുമതി നിലവില്‍ റദ്ദായിട്ടുണ്ട്. അവരില്‍ കുവൈത്ത് തൊഴില്‍ വിപണിക്ക് ആവശ്യമുള്ളവരെയും അവരുടേതല്ലാത്ത കാരണങ്ങളാല്‍ രേഖ റദ്ദായവരെയും മാത്രം പരിഗണിക്കാനാണു നിര്‍ദേശം. ബാധ്യതകള്‍ തീര്‍ക്കാനുള്ളവര്‍, സര്‍ക്കാര്‍ ജോലിയുള്ളവരും, കുടുംബം കുവൈത്തില്‍ വസിക്കുന്നവരുമായ സ്‌പെഷലിസ്റ്റുകള്‍ എന്നിവര്‍ക്കും ഇഖാമ പുതുക്കി നല്‍കും.
തിരിച്ചെത്താന്‍ സാധിക്കാത്തവരില്‍ ആനുകൂല്യം കിട്ടാനുള്ളവര്‍ മാനവശേഷി അതോറിറ്റി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. 6 മാസത്തിലേറെ രാജ്യത്തിനു പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാകുമെന്നാണ് നിയമം.
https://www.facebook.com/Malayalivartha



























