അയ്യായിരത്തിലധികം പേരെ കൂട്ടക്കൊല ചെയ്ത നാസി കോണ്‍ സെന്‍ട്രേഷന്‍ ക്യാമ്പിന്റെ മുന്‍കാവല്‍ക്കാരന്‍ കുറ്റക്കാരനെന്ന് കോടതി

പോളണ്ടിലെ ഡാന്‍സിഗിനു സമീപം സ്റ്റട്ടോഫ് നാസി ക്യാമ്പിലെ എസ്.എസ്. ടവര്‍ കാവല്‍ക്കാരനായിരുന്ന ബ്രൂണോ ഡേയ് കുറ്റക്കാരനാണെന്ന് 75 വര്‍ഷത്തിനുശേഷം കോടതിവിധി. പോളണ്ടില്‍ 5,230 പേരെ കൂട്ടക്കൊല ചെയ്ത നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ കാവല്‍ക്കാരനായിരുന്ന ബ്രൂണോയ്ക്ക് ഇപ്പോള്‍ തൊണ്ണൂറ്റിമൂന്ന് വയസ്സുണ്ട്. രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും പ്രായം കണക്കിലെടുത്ത് ജയില്‍വാസം ഒഴിവാക്കി.
ജര്‍മനിയിലെ ഹാംബര്‍ഗ് കോടതിയാണ് രണ്ടുവര്‍ഷം 'മരവിപ്പിച്ച തടവുശിക്ഷ' വിധിച്ചത്. ജീവിച്ചിരിക്കുന്ന നാസികളില്‍ ശിക്ഷിക്കപ്പെടുന്ന അവസാനകണ്ണികളില്‍ ഒരാളാണു ബ്രൂണോ. സ്റ്റട്ടോഫ് ക്യാമ്പില്‍ ഒട്ടേറെപ്പേരെ നാസികള്‍ വകവരുത്തിയപ്പോള്‍ മറ്റു ചിലര്‍ അസുഖം ബാധിച്ച് മരിക്കുകയായിരുന്നു. ക്യാമ്പില്‍നിന്നു രക്ഷപ്പെട്ട നാല്‍പ്പതോളം പേരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമാണ് ഇക്കാലമത്രയും നിയമയുദ്ധം നടത്തിയത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തില്ലെന്ന വാദത്തില്‍ വിചാരണയിലുടനീളം ബ്രൂണോ ഉറച്ചുനിന്നു.
നാസി ക്യാമ്പില്‍ 1944-ല്‍ ജോലിചെയ്യുമ്പോള്‍ ബ്രൂണോയ്ക്ക് 17 വയസായിരുന്നു പ്രായം. പ്രതിക്കു മൂന്നുവര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, പ്രായാധിക്യമുള്ള തന്റെ കക്ഷി ജയില്‍വാസം അതിജീവിക്കില്ലെന്നും ശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. സ്വമനസാലെയല്ല അവിടെ കാവല്‍ജോലി ചെയ്തതെന്നും ക്യാമ്പില്‍ നടന്നതിനൊന്നും താന്‍ ഉത്തരവാദിയല്ലെന്നും ബ്രൂണോ ബോധിപ്പിച്ചു. എന്തെങ്കിലും അവസരമുണ്ടായിരുന്നെങ്കില്‍ ജോലിയില്‍നിന്ന് ഒഴിവാകുമായിരുന്നു വെന്നും ബ്രൂണൊ കോടതിയില്‍ പറഞ്ഞു.
ആ ഭ്രാന്തന്‍ നരകത്തിലൂടെ കടന്നുപോയവരോടും അവരുടെ ബന്ധുക്കളോടും മാപ്പുചോദിക്കുന്നു. അതുപോലെയൊന്ന് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല- ബ്രൂണോ പറഞ്ഞു. പോളണ്ടിലെ രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിക്കാനാണ് 1939-ല്‍ നാസികള്‍ സ്റ്റട്ടോഫ് ക്യാമ്പ് തുറന്നത്. പിന്നീട് അവിടെ 1,10,000 തടവുകാരെ കുത്തിനിറച്ചു. ഏറെയും യഹൂദന്‍മാരായിരുന്നു. അവരില്‍ 65,000 പേര്‍ കൊല്ലപ്പെട്ടു.
ജര്‍മനിയിലെ ഹാംബര്‍ഗില്‍ ബേക്കറി ജീവനക്കാരനായും ട്രക്ക് ഡ്രൈവറായും കെട്ടിടനിര്‍മാണത്തൊഴിലാളിയായുമാണ്് നാസി യുഗത്തിനുശേഷം ബ്രൂണോ ജീവിച്ചത്. സ്റ്റട്ടോഫ് ക്യാമ്പിലെ തൊണ്ണൂറ്റഞ്ചുകാരനായ മറ്റൊരു മുന്‍കാവല്‍ക്കാരനും കുറ്റക്കാരനാണെന്നു കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ ജയില്‍ശിക്ഷ അനുഭവിക്കണോയെന്ന കാര്യത്തില്‍ വുപ്പെര്‍ട്ടല്‍ ജില്ലാകോടതി പിന്നീട് അന്തിമതീരുമാനമെടുക്കും.
https://www.facebook.com/Malayalivartha



























