Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മഹാമാരിയായ കോവിഡ് മാരകമാവുന്നതിന്റെ കാരണം എന്താണെന്ന അന്വേഷണത്തിനൊടുവില്‍ ശാസ്ത്രജ്ഞര്‍ അത് കണ്ടെത്തി... കൊറോണവൈറസ് ഇത്രയും അപകടകാരിയാകാന്‍ കാരണമിതാണ്

30 JULY 2020 10:49 AM IST
മലയാളി വാര്‍ത്ത

ലോകമാകെ ദുരന്തം വിതച്ച മഹാമാരിയാണ് കോവിഡ് . ഈ ഒരു കുഞ്ഞന്‍ വൈറസ് ഇത്രത്തോളം മാരകമാവുന്നതിന്റെ കാരണം എന്താണെന്ന അന്വേഷണത്തിലായിരുന്നു ശാസ്ത്ര ലോകം .ഇപ്പോഴിതാ ആ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ടെക്സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരമാണ് ഇതുവരെയും പിടിതരാത്ത സാര്‍സ് കോവ് 2 വൈറസിന്റെ പ്രത്യേകത തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ കണ്ടെത്തല്‍ കോവിഡിനെതിരായ ചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതെങ്കിലും രോഗാണു ശരീരത്തിലെത്തിയാല്‍ ഉടന്‍ തന്നെ നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിച്ചു തുടങ്ങും. ബാക്ടീരിയയോ വൈറസോ മറ്റേതെങ്കിലും സൂഷ്മാണുക്കളോ ആയാലും ഇതുണ്ടാകും. എന്നാല്‍ എല്ലാവരിലേയും രോഗപ്രതിരോധ സംവിധാനം ഒരേ വേഗത്തിലും കാര്യക്ഷമതയിലുമല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കോവിഡ് 19 ബാധിക്കുന്ന ചിലരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രം കാണുന്നതും മറ്റു ചിലരില്‍ രോഗം രൂക്ഷമാകുന്നതും. രോഗപ്രതിരോധ സംവിധാനം പെട്ടെന്ന് പ്രതികരിച്ചില്ലെങ്കില്‍ കൊറോണ വൈറസ് മനുഷ്യരില്‍ ശ്വാസകോശത്തിലടക്കം എത്തുകയും ജീവന്‍ അപകടത്തിലാവുകയും ചെയ്യും.

ചിലരിലെ രോഗപ്രതിരോധ സംവിധാനങ്ങള്‍ കോവിഡ് രോഗാണുവിനെതിരെ പതുക്കെ മാത്രം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ കാരണമാണ് ടെക്സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ മറഞ്ഞിരിക്കാനുള്ള കഴിവാണ് പെട്ടെന്ന് പ്രതിരോധ സംവിധാനങ്ങള്‍ക്ക് പിടികൊടുക്കാത്തതിന് പിന്നിലെന്നാണ് കണ്ടെത്തല്‍. നേച്ചുര്‍ മാഗസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാര്‍സ് കോവ് 2 വൈറസ് എന്‍എസ്പി 16 എന്ന പ്രത്യേകതരം മാംസ്യം നിര്‍മിക്കുകയും ആര്‍എന്‍എ പരിഷ്‌കരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഏതെങ്കിലും കോശത്തിലെത്തിയാല്‍ അതേ കോശത്തിന്റെ ആര്‍എന്‍എ ഉപയോഗിച്ചാണ് ഇവ പിന്നീട് വലിയ തോതില്‍ പെരുകുന്നത്. പലപ്പോഴും നമ്മുടെ പ്രതിരോധ സംവിധാനം കോവിഡ് രോഗാണുവിനെ സ്വന്തം കോശമായി തെറ്റിദ്ധരിക്കുകയും ചെയ്യും. ഈ പ്രക്രിയയക്കിടെ കോശം നശിക്കുകയും പുതിയ കോശങ്ങളിലേക്ക് സമാനമായ പെരുകലുണ്ടാവുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വൈറസിനേയും വൈറസ് ബാധിച്ച കോശങ്ങളേയും നശിപ്പിക്കും. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനം വൈകും തോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഒടുവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നതോടെ രോഗ പ്രതിരോധം തന്നെ പല രോഗികള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു.

സാര്‍സ് കോവ് 2 വൈറസ് ബാധിക്കുന്ന കോശമായിട്ടാണ് പലപ്പോഴും പ്രതിരോധ സംവിധാനം വൈറസിനെ കാണുന്നത്. ഇത്തരത്തില്‍ മറഞ്ഞിരിക്കാനുള്ള കൊറോണ വൈറസിന്റെ കഴിവാണ് അവയെ അതീവ അപകടകാരികളാക്കുന്നതെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. കോവിഡിനെതിരായ ഭാവിയിലെ പോരാട്ടം കൂടുതല്‍ കൃത്യവും ഫലപ്രദവുമാക്കാന്‍ ഈ പഠനം കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (33 minutes ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (47 minutes ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (6 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (6 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (6 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (6 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (6 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (7 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (7 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (7 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (7 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (7 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (7 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (9 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (9 hours ago)

Malayali Vartha Recommends