Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

കോടതി വിധി ഇങ്ങനെ...മദ്യലഹരിയില്‍ കുഞ്ഞിനെ ഒപ്പം കിടത്തിയുറക്കി , പിന്നീട് കാണുന്നത് കുഞ്ഞിന്റെ മൃതദേഹം... ഒടുവില്‍...

31 JULY 2020 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

ബിയര്‍ കഴിച്ചുള്ള ലഹരിയില്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയും തുടര്‍ന്ന് കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്ത കേസില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് മെരിലാന്‍ഡ് ഹൈക്കോടതി. ബാള്‍ട്ടിമോറിലെ മ്യൂരിയല്‍ മോറിസണ്‍ എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തയാക്കിയത്
മേരിലാന്‍ഡിലാണ് സംഭവം. നാല്‍പത്തിയെട്ടുകാരിയായ സ്ത്രീ മദ്യപിച്ച ശേഷമാണ് കുട്ടിക്കൊപ്പം കിടന്നത്. രാത്രി കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റി, മുലപ്പാല്‍ കൊടുത്ത് ഒരേ കിടക്കയില്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ ചുണ്ടുകള്‍ നീലിച്ചിരുന്നു. 2013ലായിരുന്നു സംഭവം.അമ്മയുടെ അരികില്‍ ഉറങ്ങുമ്പോള്‍ ശ്വാസംമുട്ടലുണ്ടായ കുഞ്ഞിനെ ശ്രദ്ധിച്ചില്ലെന്ന് കാണിച്ച് മോറിസണെ കോടതി ശിക്ഷിച്ചിരുന്നു. 20 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു കോടതി മോറിസണെതിരെ വിധിച്ചത്.

കുഞ്ഞിനൊപ്പം കിടന്നുറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് മ്യൂരിയല്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി എന്ന നിലയില്‍ മ്യൂറിയലെതിരെ കുറ്റം ചുമത്തി ശിക്ഷിച്ചു. 2013 സെപ്റ്റംബറിലാണ് സംഭവം നടന്നത്.

എന്നാല്‍ മെരിലാന്‍ഡിലെ ഹൈക്കോടതി ഇവരെ കുറ്റവിമുക്തയാക്കുകയും ഇവരുടെ 20 വര്‍ഷത്തെ ശിക്ഷ റദ്ദാക്കുകയുമായിരുന്നു. കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്നും മ്യൂരിയലിന്റെ ശ്രദ്ധക്കുറവിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ കുറ്റവിമുക്തയാക്കിയത്.

കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റല്ലെങ്കിലും മദ്യപിച്ചുകൊണ്ട് കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് കുട്ടിയുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും മ്യൂരിയലിന്റെ പ്രവൃത്തി അവരുടെ അശ്രദ്ധയുടെ തെളിവാണെന്നുമായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ വാദം.

കുഞ്ഞിനെ തനിയെ തൊട്ടിലിലോ മറ്റോ കിടത്തിയുറക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് തെളിവുകളോടെ അവതരിപ്പിച്ചുവെങ്കിലും മ്യൂരിയലിനെതിരെ കുറ്റംചുമത്തിയാല്‍ വിവിധ സാഹചര്യങ്ങളിലുളള സ്ത്രീകള്‍ക്കിടയില്‍ അത് അസമത്വം സൃഷ്ടിക്കുമെന്ന് ജഡ്ജിമാരില്‍ ഒരാളായ ഷെര്‍ളി എം വാട്‌സ് അഭിപ്രായപ്പെട്ടു.

2016-ല്‍ നടന്ന വിചാരണയില്‍ താന്‍ 12 ഔണ്‍സ് ബിയറും, 40 ഔണ്‍സ് മദ്യവും കഴിച്ചതായി മ്യൂരിയല്‍ സമ്മതിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ നാലുവയസ്സുണ്ടായിരുന്ന മ്യൂരിയന്റെ മൂത്തകുട്ടി ഉറക്കത്തില്‍ അമ്മ സഹോദരിയുടെ മുകളിലൂടെ ഉരുണ്ടുവെന്നും വിളിച്ചെണീപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗാഢമായ നിദ്രയിലായിരുന്നതിനാല്‍ അമ്മ അറിഞ്ഞില്ലെന്നും മൊഴിനല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തന്റെ കുടുംബത്തില്‍ പതിവാണെന്നും കുട്ടിയായിരിക്കുമ്പോള്‍ താനും അമ്മയ്‌ക്കൊപ്പം ഒരേ കിടക്കയില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും മ്യൂരിയെല്‍ കോടതിയെ ബോധിപ്പിച്ചു.

യുഎസില്‍ പ്രതിവര്‍ഷം കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 3500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ശ്വാസംമുട്ടല്‍, സി.ഐ.ഡി.എസ് എന്നീകാരണങ്ങള്‍ മൂലമാണ് കുട്ടികളുടെ മരണം സംഭവിക്കാറുളളത്. എന്നാല്‍ കാരണമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മാതാപിതാക്കള്‍ കുഞ്ഞിനൊപ്പം മുറി പങ്കിടണമെന്ന് അമേരിക്കല്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കുഞ്ഞിനൊപ്പം ഒരു കിടക്കയില്‍ കിടക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പാശ്ചാത്യരാജ്യങ്ങളില്‍ പലയിടങ്ങളിലും കുഞ്ഞുങ്ങളെ മുതിര്‍ന്നവര്‍ക്കൊപ്പം കിടത്തിയുറക്കുക എന്നത് കുറ്റകരമായ പ്രവൃത്തിയായാണ് കണക്കാക്കുന്നത് .എന്നാല്‍ സിഡിസി സര്‍വേ പ്രകാരം യുഎസില്‍ 61.4 ശതമാനം അമ്മമാരും കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നവരാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (42 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (44 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (48 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends