ഇന്ത്യയെ ആഗോളശക്തിയായി വിശേഷിപ്പിച്ചു കൊണ്ട് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ... സ്വാതന്ത്ര്യം കിട്ടിയ നാളു മുതല്‍ ഇന്ത്യയുടെ സമൃദ്ധമായ പാരമ്ബര്യത്തേയും സൗഹൃദത്തേയും ഊട്ടിയുറപ്പിക്കുന്ന നയങ്ങളാണ് അമേരിക്കയുടേതെന്നും പോംപിയോ

ഇന്ത്യയെ ആഗോളശക്തിയായി വിശേഷിപ്പിച്ചു കൊണ്ട് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ഇന്ത്യയുമായുള്ള ഉറ്റസൗഹൃദത്തേയും സ്വാതന്ത്രദിന സന്ദേശത്തില്‍ മൈക്ക് പോംപിയോ ഉയര്‍ത്തിക്കാട്ടി. 'ആഗോളതലത്തിലെ ശക്തരായ ജനാധിപത്യരാജ്യങ്ങള്‍, ലോക ശക്തികള്‍, ഒപ്പം ഏറ്റവും നല്ല സുഹൃത്തുക്കള്‍'എന്ന് പോംപിയോ ആശംസാ സന്ദേശത്തില്‍ കുറിച്ചു.
സ്വാതന്ത്ര്യം കിട്ടിയ നാളു മുതല്‍ ഇന്ത്യയുടെ സമൃദ്ധമായ പാരമ്ബര്യത്തേയും സൗഹൃദത്തേയും ഊട്ടിയുറപ്പിക്കുന്ന നയങ്ങളാണ് അമേരിക്കയുടേതെന്നും പോംപിയോ പറഞ്ഞു.വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഗോള തലത്തിലെ തന്ത്രപ്രധാന പങ്കാളിത്തമായി മാറിയിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ ആഗോളസുരക്ഷയ്ക്കും സമൃദ്ധിയ്ക്കുമായി നിര്‍ണ്ണായക കൂട്ടായ്മയാണ് ഇന്ത്യയുമായുള്ളതെന്നും പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha