'2 മണിക്കൂറിനുള്ളിൽ മരിക്കും... കുതിച്ചെത്തിയ പോലീസ് കണ്ടത് മറ്റൊന്ന്....വല്ല വിധേനയും സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ചത്.... അരങ്ങേറിയത് നാടകീയനമായ രംഗങ്ങൾ

നാൽപത്തിമൂന്നുകാരി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് ഡൽഹിയിൽ നിന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് സന്ദേശമയക്കുകയായിരുന്നു. ലണ്ടനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഡൽഹി പോലീസും സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിലായിരുന്നു സന്ദേശമയച്ചയാളെ കണ്ടെത്തിയത്. മാത്രമല്ല ആത്മഹത്യയിൽ നിന്ന് രക്ഷിക്കുകയുണ് ചെയ്തു. രണ്ട് മണിക്കൂറിനുള്ളിൽ തനിക്ക് വേണ്ട സഹായം ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നായിരുന്നു ബുധനാഴ്ച രാത്രി അയച്ച ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്.
സന്ദേശം ലഭിച്ചയുടനെ തന്നെ ലണ്ടനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ വിവരമറിയിക്കുകയും ചെയ്ത്. തുടർന്ന് ഡൽഹി പോലീസിന് വിവരമെത്തി. സ്ത്രീയുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ ഉടനെ തന്നെ തന്നെ ഇവർ ആരംഭിക്കുകയായിരുന്നു. രോഹിണിയിലെ അമാൻ വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തുകയായിരുന്നു . രാത്രി വൈകിയ സമയത്തും പോലീസ് വീടുകൾ കയറിയിറങ്ങി. സന്ദേശത്തിൽ പൂർണമായ വിലാസം ഇല്ലാത്തതും ഫോൺ വിളികൾ അറ്റൻഡ് ചെയ്യാത്തതും പോലീസിനു വെല്ലുവിളിയായിരുന്നു.
അങ്ങനെ രാത്രി ഒരു മണിക്കാരംഭിച്ച തിരച്ചിലിനൊടുവിൽ പോലീസ് വീട് കണ്ടെത്തുകയും ചെയ്തു. എന്നാൽ വീട് കണ്ടെത്തിയപ്പോൾ അതിനേക്കാളും വലിയ വെല്ലുവിളി..... വാതിൽ തുറക്കാൻ സ്ത്രീ തയ്യാറായില്ല. ഉടനെ തന്നെ പോലീസ് അടുത്ത വഴി തേടി. അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. എന്നാൽ ഉടൻ തന്നെ അഗ്നിരക്ഷാരക്ഷാസേന ശ്രമം തുടങ്ങി. പക്ഷേ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്ത്രീ ഭയവും പരിഭ്രമവും ഇടകലർന്ന ഭാവത്തോടെ വാതിൽ തുറന്ന് പുറത്തു വന്നതായി പോലീസ് പറഞ്ഞു.
പ്രശ്നമൊന്നുമില്ലെന്നും എല്ലാവരും മടങ്ങിപ്പോകണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു.. അവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കുറച്ച് പേരൊഴികെ ബാക്കി സേനാംഗങ്ങൾ പിൻവാങ്ങി. കടുത്ത നിരാശയിലായ അവസ്ഥയിലാണ് അവർ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് സന്ദേശമയച്ചതെന്ന് പോലീസ് അറിയിച്ചു. വീട്ടിനുള്ളിൽ പ്രവേശിച്ച പോലീസ് കണ്ടത് 18 ഓളം പൂച്ചകളെയാണ്. വർഷങ്ങളായി വീട് വൃത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. കൂടാതെ സ്ത്രീയുടെ അരികിൽ നിൽക്കാനാവാത്ത വിധത്തിൽ ദുർഗന്ധമുണ്ടായിരുന്നതായും ഡെപ്യൂട്ടി കമ്മിഷണർ പി കെ മിശ്ര പറഞ്ഞു.
അധ്യാപികയായിരുന്ന സ്ത്രീയുടെ വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് മാനസിക നില തെറ്റിക്കാനിടയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ബാങ്കിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തതും മാനസികസംഘർഷത്തിനിടയാക്കിയതായി പോലീസ് കൂട്ടിച്ചേർത്തു. ബന്ധുക്കളെ കുറിച്ച് വിവരം നൽകാൻ സ്ത്രീ തയ്യാറായില്ല. മാനസികരോഗ വിദഗ്ധരുടെ സഹായം ഇവർക്ക് ലഭ്യമാക്കി. ഇവരെ വീട്ടിൽ തന്നെ താമസിപ്പിച്ച് മെഡിക്കൽ കൗൺസലിങ് നൽകാനാണ് താത്ക്കാലം തീരുമാനിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























