ഇന്ത്യന്‍ വംശജയായ ചാരവനിതയ്ക്ക് നീല സ്മരണഫലകം നല്‍കി ആദരം

ഇംഗ്ലീഷ് ഹെറിറ്റേജ് ചാരിറ്റി നടപ്പാക്കുന്ന നീല ഫലക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ വംശജയായ രണ്ടാം ലോക മഹായുദ്ധത്തിലെ ബ്രിട്ടീഷ് ചാരവനിത നൂര്‍ ഇനായത്ത് ഖാന് ആദരം.
ലണ്ടനിലെ പ്രത്യേക കെട്ടിടങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ ആദരിക്കുന്ന പദ്ധതിയാണ് ഇത്. നൂര്‍ ഇനായത്ത് ഖാന്റെ സെന്‍ട്രല്‍ ലണ്ടനിലെ പഴയ കുടുംബവീട്ടിലാണ് നീല സ്മരണഫലകം നല്‍കി ആദരിച്ചത്.
ഇന്ത്യന്‍ സൂഫി വര്യന്‍ ഹസ്രത്ത് ഇനായത്ത് ഖാന്റെ മകളും 18-ാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ പിന്തുടര്‍ച്ചക്കാരിയുമാണ് നൂര്‍.
ബ്രിട്ടന്റെ സ്പെഷല്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവിനുവേണ്ടി അണ്ടര്‍കവര്‍ റേഡിയോ ഓപ്പറേറ്ററായി നാസി അധീനതയിലുള്ള ഫ്രാന്‍സിലേക്ക് 1943-ലേക്കു യാത്രയാകുന്നതിനുമുമ്പ് വസിച്ചിരുന്ന 4 ടാവിയേഷന്‍ സ്ട്രീറ്റിലെ ബ്ലൂംസ്ബറി എന്ന വിലാസത്തിലാണ് ഫലകം. 1944-ല്‍ ഡാച്ചൗ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും സ്വന്തം പേരു പോലും വെളിപ്പെടുത്താന്‍ നൂര്‍ ഒരുങ്ങിയില്ല.
നൂര്‍ ഇനായത്ത് ഖാന്റെ ജീവചരിത്രകാരനായ ഷര്‍ബാണി ബസു അവരെ കുറിച്ച് ഇപ്രകാരമാണ് പറയുന്നത്; ഒരു അസാധാരണ ചാരവനിതയായിരുന്നു അവര്‍. ഒരു സൂഫിയായ അവര്‍ അഹിംസയിലും മതസഹവര്‍ത്തിത്വത്തിലും വിശ്വസിച്ചിരുന്നു. പക്ഷേ അവരെ വളര്‍ത്തിയ രാഷ്ട്രം ആവശ്യപ്പെട്ടപ്പോള്‍ ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തില്‍ ജീവന്‍ നല്‍കാന്‍ അവര്‍ തയാറായി.
https://www.facebook.com/Malayalivartha



























