രണ്ടു ആൺകുട്ടികളെ കത്തികൊണ്ടു കുത്തിയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി; രാവിലെ ഉണരുമ്പോൾ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, രണ്ടു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു

ഫ്ലോറിഡാ സംസ്ഥാനത്തെ മെൽറോസിൽ പന്ത്രണ്ടും പതിനാലും വയസ്സ് പ്രായമുള്ള രണ്ടു ആൺകുട്ടികളെ കത്തികൊണ്ടു കുത്തിയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഉറക്കം ഉണർന്നപ്പോൾ തന്റെ രണ്ടു മക്കളും രക്തത്തിൽ കുളിച്ചു വീടിനകത്ത് കിടക്കുന്നതാണ് അമ്മ ഞെട്ടലോടെ കണ്ടത്. എന്നാൽ രണ്ടു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. റോബർട്ട് ബേക്കർ (12) , ടെയ്റ്റൺ ബേക്കർ(14) എന്നിവരാണ് അതിക്രൂരമായി ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഇതേതുടർന്ന് മാർക്ക് വിൽസൻ എന്നയാളെ പുറ്റ്നം കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതേതുടർന്ന് മാർക്ക് മയക്കു മരുന്നിനടിമായാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കൃത്യം നടത്തിയ മാർക്ക് കുടുംബാംഗങ്ങൾക്ക് വളരെ സുപരിചിതനാണെന്നാണ് ഷെറിഫ് പറഞ്ഞത്. എന്നാൽ പോക്ക് കൗണ്ടിയിലേക്ക് ഈ കുടുംബം താമസം മാറ്റിയിട്ട് കുറച്ചു ദിവസമേ ആയിരുന്നുള്ളൂ. ഇവരുടെ വീടിനോടനുബന്ധിച്ചുള്ള ഷെഡിലാണ് മാർക്കും കാമുകിയും വസിച്ചിരുന്നത്. കൊലക്ക് പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം നടക്കുമ്പോൾ വീടിനകത്തു കൊല്ലപ്പെട്ട കുട്ടികളുടെ ഇളയ സഹോദരിയും മാതാവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരം. ഒപ്പം പിതാവ് ട്രക്ക് ഡ്രൈവറാണ്.
അതോടൊപ്പം തന്നെ ഓഗസ്റ്റ് 28 വെള്ളിയാഴ്ച പുറ്റ്നം കൗണ്ടി ഷെറിഫ് ഓഫിസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുതുന്നത്. ഇതേതുടർന്ന് ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ് രെജിസ്റ്റർ ചെയ്യുകയുണ്ടായി. അന്വേഷണത്തിൽ കൊലപാതകത്തിനുപയോഗിച്ചുവെന്ന് പറയപ്പെടുന്ന ആയുധങ്ങൾ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ ടിപ് ലൈൻ 386 329 0840 നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.
https://www.facebook.com/Malayalivartha



























