ചൈനയില്‍ ഹോട്ടല്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

ചൈനയില്‍ ഹോട്ടല്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ഷാന്‍ഷി പ്രവിശ്യയിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പ്രവിശ്യയിലെ ലിന്‍ഫന്‍ അര്‍ബന്‍ ജില്ലയിലെ ഇരുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.40നായിരുന്നു അപകടം. അപകട കാരണം അന്വേഷിച്ച് വരികയാണ്.
കുടുങ്ങിക്കിടന്ന 37ല്‍ 33 ആളുകളെയും രക്ഷപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാരാമിലിറ്ററി സേനാംഗങ്ങള്‍, അഗ്നിശമന സേന, പൊലീസ്, പ്രദേശവാസികള്‍ എന്നിവരടക്കം 700 ലധികം ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
https://www.facebook.com/Malayalivartha



























