യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ ശിക്ഷയ്ക്ക് സ്‌റ്റേ... യെമനിലെ പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ ശിക്ഷയ്ക്ക് സ്‌റ്റേ. യെമനിലെ പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്. വധശിക്ഷയ്‌ക്കെതിരായ അപ്പീലില്‍ തീരുമാനം ആകുന്നത് വരെ സ്‌റ്റേ തുടരും. കേസില്‍ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടാല്‍ നിമിഷക്ക് രക്ഷപ്പെടാം. അല്ലെങ്കില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷക്ക് മാപ്പ് നല്‍കണം.
ഇങ്ങനെ മാപ്പ് ലഭിക്കുന്നതിന് ചോരപ്പണം കുടുംബത്തിന് കൈമാറണം. 70 ലക്ഷം രൂപയാണ് ചോരപ്പണമായി നല്‍കേണ്ടി വരിക. നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേസ് കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു. മോചനത്തിന് വേണ്ടി സാധ്യമയതെല്ലാം ചെയ്യുമെന്ന് നോര്‍ക്കയും അറിയിച്ചിട്ടുണ്ട്.
യെമന്‍ പൗരനായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടര്‍ടാങ്കില്‍ തള്ളിയെന്നാണ് കേസ്. 2017 ജൂലൈയിലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ പദ്ധതിയിട്ടു. സഹായിക്കാമെന്ന് തലാല്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പിന്നീട് ഇയാള്‍ ക്ലിനിക്കിലെ പണം കൈവശപ്പെടുത്താന്‍ തുടങ്ങി. അതിനിടെ, വ്യാജരേഖ ചമച്ച് നിമിഷയെ വിവാഹം ചെയ്യുകയുമുണ്ടായി. ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലപാതകത്തിലെത്തിയത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
"
https://www.facebook.com/Malayalivartha



























