ഇതാണ് ആയുസ്സിന്റെ ബലം... വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി

ആയുസ്സിന്റെ ബലം കൊണ്ട് മാത്രം വാഹനാപടകത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയിലാണ് സംഭവം. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വിഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഒരു യുവതി ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതായി കാണാം. തന്റെ ബാഗിലേക്ക് സാധനങ്ങള്‍ വച്ചതിനുശേഷം തിരിഞ്ഞുനടക്കുന്നയും നിമിഷങ്ങള്‍ക്കകം യുവതിയുടെ ബാഗ് അടക്കം വാഹനം ഇടിച്ചുതെറിപ്പിക്കുന്നതും യുവതി തിരിച്ചുവന്ന്് തന്റെ മറ്റൊരു ബാഗ് അവിടെ നിന്നും മാറ്റിവയ്ക്കുന്നതും വിഡിയോയില്‍ കാണാം. കാരിന്‍ ജോണ്‍സണ്‍ എന്ന യുവതിയാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയന്ത്രണംവിട്ട് പാഞ്ഞ കാര്‍ സമീപത്തുള്ള കടയും തകര്‍ത്താണ് നിന്നത്. അപകടത്തില്‍ ആര്‍ക്കും സാരമായി പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.facebook.com/Malayalivartha



























