പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം ; ഫേസ്ബുക്ക് ഇന്ത്യയ്ക്കെതിരെ അതൃപ്തി അറിയിച്ച് സുക്കര്‍ബര്‍ഗിന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തയച്ചു

ഫേസ്ബുക്ക് ഇന്ത്യയ്ക്കെതിരെ അതൃപ്തി അറിയിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തയച്ചു. രാജ്യത്തെ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും ഫേസ്ബുക്കിലെ മുതിര്‍ന്ന ജീവനക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി രവിശങ്കര്‍ പ്രസാദ് കത്തില്‍ ചൂണ്ടിക്കാട്ടി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരുടെ പേജുകള്‍ ഫേസ്ബുക്ക് ഇന്ത്യ മാനേജ്മെന്റ് ഇല്ലാതാക്കിയതായി സുക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ അദ്ദേഹം പറയുന്നു. കൂടാതെ ചില പേജുകളുടെ റീച്ച് കുറയ്ക്കുകയും ചെയ്തു. ഫേസ്ബുക്ക് സന്തുലിതവും ന്യായയുക്തവുമായിരിക്കണെന്നും പല തവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു. ഫേസ്ബുക്ക് ഇന്ത്യാ ടീമിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണെന്ന് രവിശങ്കര്‍ പ്രസാദ് കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























