മതനിന്ദാക്കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയ്ക്ക് വധശിക്ഷ വിധിച്ചു

ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളിയെ മതനിന്ദാക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ക്രിസ്ത്യാനിയായ അസിഫ് പര്‍വേസ് എന്നയാളിനെയാണ് വധശിക്ഷയ്ക്കു വിധിച്ചത്.
2013-ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണു ലഹോര്‍ കോടതിയുടെ വിധി. സ്ഥാപനത്തിലെ സൂപ്പര്‍വൈസര്‍ക്ക്, പ്രവാചകനെ നിന്ദിക്കുന്ന ഫോണ്‍ സന്ദേശം അയച്ചുവെന്നാണ് ആരോപണം. സൂപ്പര്‍വൈസര്‍ തനിക്കെതിരെ പരാതി നല്‍കിയത് മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണെന്ന് അസിഫ് പര്‍വേസ് കോടതിയില്‍ പറഞ്ഞു.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മതനിന്ദാക്കുറ്റം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പര്‍വേസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























