അതിർത്തിയിൽ നിന്നും ഞങ്ങൾ പിന്മാറുന്നു എന്ന് അറിയിച്ച ചൈന; വടികളും ലോഹദണ്ഡുകളും കുന്തങ്ങളും ചൈനീസ് ആയോധനകലകളിൽ ഉപയോഗിക്കുന്ന 'ഗ്വാൻഡോ' എന്നുപേരുള്ള മൂർച്ചയുള്ള ഉപകരണങ്ങളും ;ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ കബളിപ്പിച്ചു

ചൈനയുടെ വിശ്വാസമില്ലായ്മ ഓർത്ത് ലോകം വിലപിക്കുകയാണ്. അതിർത്തിയിൽ നിന്നും ഞങ്ങൾ പിന്മാറുന്നു എന്ന് അറിയിച്ച ചൈന ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ കബളിപ്പിക്കുകയായിരുന്നു..... സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ എന്തൊക്കെ കരുതൽ ആയിരുന്നു ചൈന കരുതിയിരുന്നത് എന്ന് കാണുവാൻ സാധിക്കും.. അതും ഞങ്ങൾ പിന്മാറി എന്ന വാക്ക് നൽകിയ ചൈനയാണ് ഈ കോപ്രായങ്ങൾ മുഴുവൻ കാട്ടിക്കൂട്ടുന്നത് എന്ന കാര്യമാണ് അതിശയം.... ചൈനയുടെ വാക്കും വിശ്വാസമില്ലായ്മയും ഒക്കെ വീണ്ടും ലോകം കാണുകയാണ്.... അതിർത്തിയിലും വീണ്ടും അവർതന്നെ സംഘർഷം അഴിച്ചുവിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.. അതിർത്തി അശാന്തം ആകുമ്പോഴും ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്... കഴിഞ്ഞദിവസം അതിർത്തിയിൽ കണ്ടത് ചൈനയുടെ നെറിക്കെട് എന്ന് പറയാതെ വയ്യ..:വടികളും ലോഹദണ്ഡുകളും കുന്തങ്ങളും ചൈനീസ് ആയോധനകലകളിൽ ഉപയോഗിക്കുന്ന 'ഗ്വാൻഡോ' എന്നുപേരുള്ള മൂർച്ചയുള്ള ഉപകരണവുമടക്കമുള്ള മാരകായുധങ്ങളുമായാണ് ചൈനീസ് സൈന്യം ആക്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം. അതിർത്തിയിൽ നിന്നും ഞങ്ങൾ പിന്മാറിയെന്ന് അറിയിച്ച ചൈനയാണ് ഇത്രയും വലിയ ആയുധങ്ങളുമായി അതിർത്തിയിൽ ഇന്ത്യയ്ക്കെതിരെ വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്..... കിഴക്കൻ ലഡാക്കിലെ റിസാങ് ലാ പർവതനിരയിലെ മുഖാപരി പ്രദേശത്ത് നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ തുരത്തുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്നും സൈന്യം ചൊവ്വാഴ്ച അറിയിക്കുകയുണ്ടായി. .
പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തെ ഇന്ത്യൻ പോസ്റ്റിനുനേരെ വൈകീട്ട് ആറോടെ 50-60 പേരടങ്ങുന്ന ചൈനീസ് പട്ടാളക്കാർ എത്തിയതോടെയാണ് യഥാർഥ നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ രൂക്ഷമായതെന്നും സൈന്യം അറിയിച്ചു. ഇന്ത്യൻ സൈന്യം പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഗാൽവൻ തടാകത്തിലെ അക്രമത്തിനു സമാനമായ രീതിതന്നെയാണ് ചൈനീസ് പട്ടാളം ഇവിടെയും സ്വീകരിച്ചതെന്നും സൈന്യം വ്യക്തമാക്കി. യഥാർഥ നിയന്ത്രണരേഖ പ്രദേശത്തെ സ്ഥിതിഗതികൾ പ്രശ്നരഹിതമായി കാത്തുസൂക്ഷിക്കാനും പ്രകോപനപരമായ നടപടികൾ ഒഴിവാക്കാനും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സൈന്യം പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയവും സേനയ്ക്കുണ്ടെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ ആദ്യം വെടിയുതിർത്തതിനാലാണ് ചൈനീസ് സൈന്യത്തിന് വെടിവെക്കേണ്ടിവന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യയുടെ പ്രകോപനം ഇരുരാജ്യത്തിന്റെയും ഉഭയകക്ഷിബന്ധത്തെ ബാധിച്ചതായും ചൈനയുടെ ഒരിഞ്ചുഭൂമിപോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ലിജിയാൻ കൂട്ടിച്ചേർത്തു. പ്രശ്നപരിഹാരത്തിന് ചർച്ചയിൽ ഉറച്ചുനിൽക്കും. ഇന്ത്യ സൈനികരെ അച്ചടക്കം പഠിപ്പിക്കണം. തെറ്റായ വാർത്ത പെരുപ്പിച്ച് പ്രചരിപ്പിക്കുകയാണ് ഇന്ത്യയെന്നും ലിജിയാൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























