ഓക്‌സ്ഫഡ് വാക്‌സീന്‍ സ്വീകരിച്ചയാള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായതിനാല്‍ അതു വാക്‌സീന്‍ കാരണമല്ല എന്നു സ്ഥിരീകരിക്കുന്നതു വരെ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നു

വാക്‌സീന്‍ സ്വീകരിച്ച ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നം കണ്ടതിനെത്തുടര്‍ന്ന് ഓക്‌സ്ഫഡ് വാക്‌സീന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി.
പരീക്ഷണങ്ങളില്‍ ഇതു സാധാരണയാണെന്നും സ്വമേധയാ നിര്‍ത്തിവച്ചതാണെന്നും ഉല്‍പാദക കമ്പനിയായ 'അസ്ട്രാസെനക' അറിയിച്ചു. ശാരീരിക പ്രശ്‌നങ്ങളുണ്ടായാല്‍ അതു വാക്‌സീന്‍ കാരണമല്ല എന്നു സ്ഥിരീകരിക്കുന്നതു വരെ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നതാണ് രീതി. സുരക്ഷ, സ്വതന്ത്ര സമിതി വിലയിരുത്തിയ ശേഷം അടുത്തയാഴ്ച പരീക്ഷണം പുനരാരംഭിച്ചേക്കും.
ഇതിനിടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍, വാക്‌സീന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണ, ഉല്‍പാദന നടപടികളെ ബാധിക്കില്ലെന്ന് സീറം പ്രസ്താവിച്ചതിനു പിന്നാലെയാണ് നടപടി.
മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയെങ്കിലും ആരംഭിച്ചിട്ടില്ല. ഇതിന് ഇനിയും നടപടിക്രമങ്ങളുണ്ട്. ഇത്ര ഗുരുതരമായ വിപരീതഫലം ഉണ്ടായിട്ടും എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്, ഇന്ത്യയിലെ പരീക്ഷണ നടപടികള്‍ എന്തുകൊണ്ട് നിര്‍ത്തിവച്ചുകൂടാ എന്നീ കാര്യങ്ങളില്‍ സീറം വിശദീകരണം നല്‍കണം.
https://www.facebook.com/Malayalivartha



























