രണ്ടാം ലോകമഹായുദ്ധത്തിനിടെ മുങ്ങിയ 'കാള്‍സുവ ക്രൂയിസര്‍' എന്ന ജര്‍മന്‍ യുദ്ധക്കപ്പല്‍ കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിയ ജര്‍മന്‍ യുദ്ധക്കപ്പല്‍ 'കാള്‍സുവ ക്രൂയിസര്‍' നോര്‍വേ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി താഴെ കടലിന്റെ അടിത്തട്ടില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി.
സമുദ്രാന്തര്‍ കേബിളിന്റെ സമീപത്ത് പരിശോധന നടത്തുന്നതിനിടെ മൂന്ന് വര്‍ഷം മുന്‍പാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇതേ സ്ഥാനത്തുള്ളതായി സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തി. 15 മീറ്റര്‍ മാറി കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
1940-ല്‍ യുദ്ധത്തില്‍ പങ്കെടുത്തതിന്റെ ശേഷിപ്പുകളായി ജര്‍മന്‍ പടയെ സൂചിപ്പിക്കുന്ന അടയാളങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു. യുദ്ധത്തില്‍ ബ്രിട്ടീഷ് നാവിക സേനയുടെ ആക്രമണത്തില്‍പ്പെട്ട കപ്പല്‍ ജര്‍മന്‍ പടയാളികള്‍ തന്നെ കടലില്‍ മുക്കുകയായിരുന്നുവെന്ന് സ്റ്റാനെറ്റ് പറഞ്ഞു.
നോര്‍വീജിയന്‍ സ്റ്റേറ്റ് പവര്‍ഗ്രിഡ് ഓപ്പറേറ്ററായ സ്റ്റാനെറ്റ് ആണ് കപ്പല്‍ പര്യവേഷണ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. 571 അടി നീളമാണ് കപ്പലിനുള്ളത്.
https://www.facebook.com/Malayalivartha



























