സുരക്ഷാ ഭീഷണി; ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി യു.എസ്; നടപടി പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പ്രകാരം; ചൈനീസ് ആപ്പുകള്‍ക്ക് പുറമേ ചൈനീസ് പൗരന്മാരെയും പുറത്താക്കി അമേരിക്ക

ചൈനയുമായി ബന്ധപ്പെട്ടതെല്ലാം നിരോധിക്കുന്നതാണ് ഇപ്പോഴത്തെ ലോകത്തിന്റെ ട്രെന്റ്. ഈ ട്രെന്റു തന്നെയാണ് ഇന്ത്യയാലും അമേരിക്കയില്‍ ആയാലും കാണാന്‍ സാധിക്കുന്നത്. ഇന്ത്യന്‍ ആപ്പുകളാണ് നിരോധിച്ചതെങ്കില്‍ അമേരിക്ക ചൈനീസ് പൗരന്മാരെ തന്നെ നിരോധിക്കുകയാണ്. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി 1000 ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കിയതായിയാണ് യുഎസില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. മെയ് 29 ന് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പ്രകാരമാണ് നടപടിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു. സെപ്റ്റംബര്‍ എട്ടുവരെയുള്ള കണക്കാണിത്. ഹോങ്കോങ്ങിന്റെ ജനാധിപത്യത്തെ തച്ചുടയ്ക്കുന്ന ചൈനീസ് നീക്കത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് മേയ് 29ന് യുഎസ് പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ചൈനയുടെ സൈനിക തന്ത്ര വൃത്തങ്ങളുമായി ബന്ധമുള്ള വിദ്യാര്‍ഥികളും ഗവേഷകരും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലാണ് വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി തലവന്‍ ചാഡ് വോള്‍ഫ് അറിയിച്ചു. ചൈനീസ് സേനയുമായി ബന്ധമുണ്ടെന്നു വ്യക്തമാകുന്ന ചില ചൈനീസ് ബിരുദ വിദ്യാര്‍ഥികളെയും ഗവേഷകരുടെയും വീസകള്‍ വാഷിങ്ടന്‍ തടയുന്നുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചാഡ് വൂള്‍ഫ് നേരത്തേ പറഞ്ഞിരുന്നു. വ്യവസായപരമായ ചാരവൃത്തി ചൈന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. കോവിഡ് വാക്‌സീന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു, അമേരിക്കന്‍ പഠന ഗവേഷണ വിഭാഗങ്ങളെ ചൂഷണം ചെയ്യുക തുടങ്ങിയ ആരോപണങ്ങള്‍ ചൈനയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു. പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ അനുസരിച്ചുള്ള ആയിരത്തിലധികം പേരുടെ വിസ സെപ്റ്റംബര്‍ എട്ട് വരെ റദ്ദാക്കിയിട്ടുണ്ട്' ഔദ്യോഗിക വക്താവ് പ്രതികരിച്ചു.
നേരത്തെ ഹോങ്കോങ് വിഷയത്തില്‍ ചൈനയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്രംപ് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നത്. ചൈനീസ് ആപ്പുകള്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചതിന് പിന്നാലെയാണ് വിസ റദ്ദാക്കിയ തീരുമാനവും പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha



























