കുതിരകളുടെ ദുരൂഹമരണത്തിന് പിന്നിൽ സാത്താന്‍ സേവ... കത്തി പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം! ചത്ത കുതിരകളുടെ കണ്ണ് ചൂഴ്‌ന്നെടുത്ത് ചെവിയും മറ്റ് അവയവങ്ങളുമൊക്കെ മുറിച്ചു മാറ്റും... രക്തം മുഴുവന്‍ ഊറ്റിയെടുത്ത് ക്രൂര കൊലപാതകം!

കുതിരകള്‍ ഭീരകമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് നടപടികളുമായി ഫ്രഞ്ച് പൊലീസ്. ഫ്രാന്‍സില്‍ വിവിധയിടങ്ങളില്‍ 30 ഓളം കുതിരകള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ സംഭവത്തിന് ശേഷം രാത്രി പരിശോധനകള്‍ക്ക് നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിലാണ് ഫ്രാന്‍സിന്റെ വിവിധ ഇടങ്ങളില്‍ കുതിരകള്‍ കൊല്ലപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായത്.
കത്തി പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നേരിട്ടാണ് കുതിരകള്‍ ചത്തിരിക്കുന്നത്. കൂടാതെ ചത്ത കുതിരകളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെവിയും മറ്റ് അവയവങ്ങളുമൊക്കെ മുറിച്ചു മാറ്റിയ നിലയിലുമാണ്.
സംഭവുമായി ബന്ധപ്പെട്ട് 50 വയസുള്ള ഒരാളെ കിഴക്കന്‍ ഫ്രാന്‍സിലെ ഹോട്ടു റെഹ്ന എന്ന സ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ നിരപരാധിയാണ് എന്ന് കണ്ട് വിട്ടയച്ചു. പല കുതിരകളുടെയും രക്തം മുഴുവന്‍ ഊറ്റിയെടുത്ത നിലയിലുമാണ്. ചില കുതിരകളെ ജീവനോടെ കണ്ടെത്തിയെങ്കിലും അവയവങ്ങള്‍ ഛേദിച്ച നിലയിലാണുള്ളത്.
ഇതിനെ തുടര്‍ന്ന് സാധാരണ ജനങ്ങളും ഏറെ ഭയത്തിലാണ്. ഇതിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് പൊലീസ്. സാത്താന്‍ സേവ നടത്തുന്നതിന് വേണ്ടിയാണ് ഈ ക്രൂരതയെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവം വ്യാപകമായതോടെ കുതിരകളെ വളര്‍ത്തുന്നവര്‍ നൈറ്റ് വിഷന്‍ ക്യാമറകള്‍ വീടിന് ചുറ്റും സ്ഥാപിച്ചിരിക്കുകയാണ്. സാധാരണ നിരീക്ഷണത്തിന് പുറമേ പൊലീസ് നായകളെയും, ഹെലികോപ്ടര്‍, ഡ്രോണ്‍ തുടങ്ങിയ സംവിധാനങ്ങളും നിരീക്ഷണത്തിനായി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുതിരകള്‍ അതിദാരുണമായി കൊല്ലപ്പെട്ടതോ, അവയവങ്ങള്‍ ഛേദിക്കപ്പെട്ടതോ ആയ 153 കേസുകളാണ് നിലവില്‍ ഫ്രാന്‍സിലുള്ളത്.
https://www.facebook.com/Malayalivartha



























