Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

25 SEPTEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

വ്യാഴാഴ്ച പുറത്തു വന്ന റിപോർട്ടുകൾ പ്രകാരം സാകിർ നായിക്കിന്റെ പീസ് ടി വി ചാനൽ , മൊബൈൽ അപ്ലിക്കേഷൻ യു ട്യൂബ് ചാനൽ എന്നിവ ജനങ്ങൾക്കിടയിൽ വിധ്വെഷം പ്രചരിപ്പിക്കുന്നതായും തങ്ങളുടെ നെറ്റ്‌വർക്കുകൾ വഴി തെറ്റായ രീതിയിൽ മതവികാരം ഉത്തേജിപ്പിക്കുന്നതായും തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമൂഹ മാധ്യമ ഇടപെടലുകൾ നിരോധിക്കുവാനുള്ള വഴികൾ തേടിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിരപരാധികളായ മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്ര വാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടർ ആക്കുന്നതിനും നായിക്കിന്റെ സംഘടനയായ പീസ് ടിവിയും അതിന്റെ സോഷ്യൽ ഹാൻഡിലുകളും വ്യാപൃതരാണെന്നും ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇന്റലിജൻസ് ബ്യൂറോ പരാമർശിക്കുകയുണ്ടായി. നായിക്കിന്റെ സംഘടനയ്ക്കും അതിന്റെ ശൃംഖലയ്ക്കും ജിഹാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇന്ത്യയിൽ ജിഹാദി പ്രചാരണം നടത്തുന്നതിന് ചില അറബ് രാജ്യങ്ങളിൽ നിന്ന് പതിവായി ധനസഹായം ലഭിക്കുന്നുണ്ടെന്നും ഐബി റിപ്പോർട്ട് വ്യക്തമാക്കുന്നു

വിധ്വംസക പ്രചാരണങ്ങളുടെ പേരിലും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും സാകിർ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ചാനൽ ആയ പീസ് ടി വി ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാൽ , സുരക്ഷാ ഏജൻസികളെ കബളിപ്പിച്ചു കൊണ്ട് സാക്കിർ നായിക് പീസ് ടിവി മൊബൈൽ ആപ്ലിക്കേഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രകോപനപരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തു വരികയാണ്. ഈയടുത്തു ദേശീയ സുരക്ഷാ ഏജൻസി കേരളത്തിൽ നിന്നും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത അൽ ഖൈദ തീവ്ര വാദികളെ റിക്രൂട്ട് ചെയ്തത് സമൂഹ മാധ്യമങ്ങൾ വഴി ആണെന്ന വാർത്ത പുറത്തു വന്നിരുന്നു. പൊതു പ്രഭാഷണം പോലെ തന്നെ അപകടകരമായാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിധ്വേഷ തീവ്ര വാദ പ്രചാരണങ്ങളെ കേന്ദ്ര സർക്കാർ നോക്കി കാണുന്നത്.

അടുത്തിടെ അദ്ദേഹം പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തിൽ ഇന്ത്യയിൽ 60 ശതമാനത്തിൽ താഴെ മാത്രമേ ഹിന്ദുക്കൾ ഉള്ളു എന്നും അതിനാൽ എല്ലാ മുസ്ലീങ്ങളും ഒന്നിച്ച് തങ്ങളുടെ നേതാക്കളെയും പാർട്ടിയെയും വിജയിപ്പിക്കണം എന്ന തരത്തിലുള്ള ഒരു സാമുദായിക ധ്രുവീകരണ ശ്രമം നായിക്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിന്നു. അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിൽ നേതൃത്വത്തിൽ ഇന്റലിജിൻസ് ബ്യുറോ , ദേശീയ സുരക്ഷാ ഏജൻസി മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുമായി ഒരു യോഗം ചേർന്നിരുന്നു. സകീർ നായിക്കിന്റെ അത്തരം വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് ഈ യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഇതിനെ തുടർന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഉചിതമായ നടപടിയെടുക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഒരു തീവ്ര മത പ്രചാരകൻ ആണ് സാകിർ നായിക് . ഇന്ത്യയിൽ മാത്രമല്ല ബംഗ്ലാദേശ് , കാനഡ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒക്കെ ഇദ്ദേഹത്തിന്റെ പൊതു പ്രചാരണങ്ങൾക്ക് വിലക്ക് ഉള്ളതാണ്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനത്തിന്റെ ആസൂത്രകർ സാകിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടർ ആയിരിന്നു എന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ബംഗ്ലാദേശ് ഇദ്ദേഹത്തിന്റെ പൊതു പ്രഭാഷണങ്ങൾ നിരോധിച്ചത്. എന്നാൽ ഇപ്പോൾ മലേഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് സാകിർ നായിക് . ഇയാളെ കിട്ടുവാനുള്ള നയതന്ത്ര പരമായ ശ്രമങ്ങളിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. എന്നാൽ ഇന്ത്യയിൽ ഇല്ലാത്ത സാകിർ നായികിന്റെ ഭീഷണികൾ അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടെ ഇയാൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് തടയിടാൻ തന്നെയാണ് കേന്ദ്ര സർക്കാർ ഇറങ്ങി തിരിച്ചിരിക്കുന്നത്

സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള വിധ്വംസക പ്രചാരണങ്ങളും തീവ്ര വാദ റിക്രൂട്ടുകളും മസ്തിഷ്ക പ്രക്ഷാളനങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ സാകിർ നായികിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളാൻ പോകുന്ന ഈ ഒരു നടപടി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള വ്യക്തമായ ഒരു താക്കീതു തന്നെയാണ്. ഈയിടെ കേരളത്തിലും ബംഗാളിലും വച്ച് പിടിക്കപ്പെട്ട അൽ ഖൈദ തീവ്ര വാദികൾ സംഘടിക്കപെട്ടതും അവരുടെ പ്രചാരണങ്ങൾ നടന്നു കൊണ്ടിരുന്നതും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടായിരുന്നു. അത് പോലെ ബാംഗ്ലൂരിലും മംഗലാപുരത്തും എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ സംഘടിക്കപെട്ട കലാപവും സമൂഹ മാധ്യമങ്ങളെ വിധ്വംസക ശക്തികൾ എത്ര മാത്രം കാര്യക്ഷമം ആയാണ് അവരുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നത് എന്നതിന്റെ കൃത്യമായ തെളിവാണ്. സാകിർ നായിക്കിന്റെ ഓൺലൈൻ പ്രഭാഷണങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുക്കുവാൻ ഉദ്ദേശിക്കുന്ന ഈ ഒരു നടപടി സമൂഹ മാധ്യമങ്ങളിൽ കൂടെയുള്ള തീവ്ര വാദ വ്യാപനം കേന്ദ്ര സർക്കാർ എത്ര മാത്രം ഗൗരവമായിട്ടു തന്നെയാണ് എടുക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വ്യാജ മേൽ വിലാസങ്ങളിൽ പൊതു സമൂഹത്തിന്റെ മുന്നിൽ പെടാതെ രഹസ്യമായി വിധ്വസക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നതു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (15 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (17 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (26 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (36 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (55 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends