ഇന്ത്യൻ വ്യോമ സേനയുടെ അഭിമാന നിമിഷം ആയിരുന്നു അത്.. രാജ്യത്തെ സംബന്ധിച്ച് തല ഉയർത്തി നിൽക്കാൻ കഴിയുന്ന തലത്തിലേക്ക് ഇന്ത്യയെ നയിച്ച വ്യോമസേന....

ഇന്ത്യൻ വ്യോമ സേനയുടെ അഭിമാന നിമിഷം ആയിരുന്നു അത്.. രാജ്യത്തെ സംബന്ധിച്ച് തല ഉയർത്തി നിൽക്കാൻ കഴിയുന്ന തലത്തിലേക്ക് ഇന്ത്യയെ നയിച്ച വ്യോമസേന....
17,982 അടി ഉയരത്തില്‍ സ്‌കൈഡൈവ് ലാന്‍ഡിങ് ; പുതിയ റെക്കോഡ് സ്ഥാപിച്ച് വ്യോമസേന ഇന്ത്യ അഭിമാനത്തിന്റെ നെറുകയിൽ നിർത്തിയിരിക്കുകയാണ്.
ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) സ്കൈഡൈവ് ലാൻഡിംഗിന്റെ പുതിയ റെക്കോർഡ് സ്ഥാപിച്ചുകഴിഞ്ഞു.. വ്യോമസേനയുടെ 88-ാം വാർഷികത്തോടനുബന്ധിച്ച് വ്ലേയിലെ ഖാർദുംഗ്ല പാസിൽ 17,982 അടി ഉയരത്തിൽ സ്കൈഡൈവ് ലാൻഡ് ചെയ്താണ് റെക്കോഡ് കുറിച്ചത്.
വിംഗ് കമാൻഡർ ഗജനാഥ് യാദവയും വാറന്റ് ഓഫീസർ എ.കെ. തിവാരിയും സി -130 ജെ വിമാനത്തിൽ നിന്ന് വിജയകരമായി സ്കൈ ഡൈവിംഗ് നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലേയിലെ ഖാർദുംഗ്ല പാസിലാണ് ഇവർ ഇറങ്ങിയത്.
കുറഞ്ഞ ഓക്സിജന്റെ അളവും കുറഞ്ഞ വായു സാന്ദ്രതയുള്ള ഉയർന്ന പ്രദേശത്ത് ലാൻഡിംഗ് വളരെ വെല്ലുവിളിയായിരുന്നുവെന്ന് ഐഎഎഫ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് പേരും മികച്ച പ്രൊഫഷണലിസവും ചടുലതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചുവെന്നും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പുതിയ ഐഎഎഫ് റെക്കോർഡ് സ്ഥാപിച്ചുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അശാന്തമായ പരിശീലനമാണ് ഇന്ത്യൻ നാവികസേന നടത്തുന്നത്.... കഴിഞ്ഞ ദിവസങ്ങളിൽ നാവികസേനയുടെ പരിശീലനത്തിനിടയിൽ ഒരു സംഭവം ഉണ്ടായി.. ഉത്തർപ്രദേശിലെ സഹറൻപുരിൽ ഇന്ത്യൻ വ്യോമസേനാ ഹെലികോപ്റ്റർ വയലിൽ ഇറക്കി. പതിവുപരിശീലനത്തിന്റെ ഭാഗമായുളള യാത്രക്കിടയിലാണ് സഹറൻപുരിൽ ഹെലികോപറ്റർ ലാൻഡ് ചെയ്തത്.
തുടക്കത്തിൽ സഹറൻപുരിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതായി റിപ്പോർട്ടുകൾ വന്നെങ്കിലും അത് അടിയന്തര ലാൻഡിങ് അല്ലെന്നും പതിവുപരിശീലനത്തിന്റെ ഭാഗമായുളള യാത്രക്കിടയിൽ വന്ന ചെറിയ സാങ്കേതിക തകരാർ മൂലം നടത്തിയ മുൻകരുതൽ ലാൻഡിങ്ങാണെന്നും വ്യോമസേന വ്യക്തമാക്കി.
വ്യോമസേനയുടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് വയലിൽ ഇറക്കിയത്. ഹെലികോപ്റ്റർ കാണുന്നതിനായി നിരവധി പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്...
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മറ്റൊരു ചരിത്രം സൃഷ്ടിച്ചത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി മുഖ്യാതിഥിയായി ആയ വേദിയിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി റഫാൽ മാറിയത്, അഞ്ച് റഫാലുകൾക്കും വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. റഫാൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും നടന്നു
ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. റഫാൽ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജൂലായ് 27-നാണ് ഫ്രാൻസിൽനിന്നാണ് ആദ്യ ബാച്ചിൽപെട്ട വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.
റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതോടെ തന്നെ വ്യോമസേനയുടെ നിശ്ചയദാർഢ്യവും കരുത്തും വർധിച്ചിരുന്നു... ഇപ്പോൾ ഇതാ മറ്റൊരു സുവർണ നേട്ടം കൂടി ഇന്ത്യൻ വ്യോമസേന കരസ്ഥമാക്കിയിരിക്കുന്നു... ഇത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന നിമിഷം തന്നെയാണ്.
https://www.facebook.com/Malayalivartha






















