പ്രമുഖ മജിഷ്യനും നാസ്തികനുമായ ജയിംസ് റാന്‍ഡി അന്തരിച്ചു

അതീന്ദ്രിയ, കപടശാസ്ത്രീയ അവകാശവാദങ്ങളെ വെല്ലുവിളിച്ചിരുന്ന പ്രമുഖ മജിഷ്യനും നാസ്തികനുമായ ജയിംസ് റാന്‍ഡി (92) അന്തരിച്ചു. റാന്‍ഡി ഒട്ടേറെ വേദികളില്‍ ഇത്തരം തട്ടിപ്പുകളുടെ മറനീക്കി ശ്രദ്ധേയനായി.
ചെറുപ്പകാലത്ത് ജ്യോതിഷിയായി ചമഞ്ഞ് പ്രവചനങ്ങള്‍ നടത്തി ഇത്തരം തട്ടിപ്പുകളുടെ മറനീക്കി. കാനഡയിലെ ടൊറന്റോയില്‍ 1928-ല്‍ ജനിച്ച റാന്‍ഡി ചെറുപ്പത്തിലേ മെന്റലിസം പരിശീലിച്ചിരുന്നു.വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അതീന്ദ്രിയവിദ്യകള്‍ പ്രദര്‍ശിപ്പിച്ച്, അവയെല്ലാം പരിശീലനംകൊണ്ടു സാധിക്കുന്ന വിദ്യകള്‍ മാത്രമാണെന്നു തെളിയിച്ചു.
1946 മുതല്‍ വേദികളില്‍ അമെയ്‌സിങ് റാന്‍ഡി എന്ന പേരില്‍ അമ്പരപ്പിക്കുന്ന വിദ്യകള്‍ വേദിയില്‍ അവതരിപ്പിച്ച റാന്‍ഡി അവയുടെ രഹസ്യവും വെളിപ്പെടുത്തി വേറിട്ടുനിന്നു.
1956-ല്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍ സീല്‍ ചെയ്ത ശവപ്പെട്ടിയില്‍ 104 മിനിറ്റ് വെള്ളത്തിനടിയില്‍ കിടന്ന് റാന്‍ഡി ഹൗഡിനിയുടെ റെക്കോര്‍ഡ് ഭേദിച്ച് ലോകപ്രസിദ്ധനായി. അതീന്ദ്രിയവിദ്യകളുടെ അവകാശവാദങ്ങളുമായെത്തിയവരെ ടിവി ഷോകളില്‍ റാന്‍ഡി തുറന്നുകാട്ടി. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു മരണം. ഭാര്യ ഡെയ്വി.
https://www.facebook.com/Malayalivartha






















