Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ബൈഡന് നേരിയ മുന്നേറ്റമെന്ന് ആദ്യഫലസൂചനകള്‍

04 NOVEMBER 2020 07:53 AM IST
മലയാളി വാര്‍ത്ത

ട്രംപ് തുടരുമോ അതോ ബൈഡനിലൂടെ ഡെമോക്രാറ്റുകള്‍ തിരിച്ചുവരുമോ. അമേരിക്ക ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ബൈഡന് നേരിയ മുന്നേറ്റം എന്നാണ് ആദ്യഫലസൂചനകള്‍ നല്‍കുന്നത്. ഇന്ത്യാന, കെന്‍ചുക്കി, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങള്‍ ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗത്ത് കരോലിന, വെര്‍മേണ്ട് മസാച്യുസെറ്റസ് എന്നീ സംസ്ഥാനങ്ങള്‍ ബൈഡന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയില്‍ എന്നത്തേയും പോലെ ട്രംപിനൊപ്പം നിന്നു. ഫ്‌ളോറിഡയില്‍ രാത്രി ഏഴിനും പെന്‍സില്‍വാനിയയില്‍ എട്ടിനുമാണ് വോട്ടെടുപ്പ് അവസാനിച്ചത്.

ജോ ബൈഡന്‍ സ്വന്തം സംസ്ഥാനമായ ഡെലവെയര്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ വിജയിച്ചതായും മറ്റ് ചില റിപ്പോര്‍ട്ടുകളുണ്ട്. റോഡ് ഐലന്‍ഡ്, ന്യൂജേഴ്സി, മസാച്യുസെറ്റ്‌സ്, മേരിലാന്‍ഡ്, ഇല്ലിനോയിസ്, ഡെലവെയര്‍, കണക്റ്റിക്കട്ട് എന്നിവ ഡെമോക്രാറ്റിക് നോമിനി നേടി. അതേസമയം, ഒക്ലഹോമ, ടെന്നസി, മിസിസിപ്പി, അലബാമ എന്നീ സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാണ്. ഈ സംസ്ഥാനങ്ങളൊന്നും കടുത്ത പോരാട്ടം നടക്കുന്ന ഇടങ്ങളല്ലാത്തതു കൊണ്ടു തന്നെ ഫലം പ്രതീക്ഷിച്ചതായിരുന്നു. 13 സംസ്ഥാനങ്ങളില്‍ ട്രംപ് നിലവില്‍ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്.

അതേസമയം ജോര്‍ജിയയിലും ഫലം മാറിമറിയുകയാണ് ഇവിടെ ബൈഡന്‍ മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡന്‍ മുന്നില്‍. ഫ്ളോറിഡയാകും ഒടുവില്‍ നിര്‍ണായകമാകുക. ഫ്ളോറിഡ കൈവിട്ടാല്‍ പരാജയപ്പെടുമെന്ന് ട്രംപ് അനുകൂലികള്‍ സമ്മതിച്ചുകഴിഞ്ഞു.കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ ജനം കൂടുതല്‍ ആശ്രയിച്ചത് വോട്ടെണ്ണല്‍ ഇത്തവണ മന്ദഗതിയിലാകും. തപാല്‍ ഉള്‍പ്പെടെയുള്ള മുന്‍കൂര്‍ വോട്ടിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി 10 കോടിപേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends