ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്.... ഇന്ത്യന്‍ വംശജ കമലാ ഹാരീസ് യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി

അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡന്റായി ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂണിയര്‍ എന്ന ജോ ബൈഡന്‍. ഒപ്പം ഇന്ത്യന്‍ വംശജ കമലാ ഹാരീസ് യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. ലീഡ് നില മാറിമറിഞ്ഞ പെന്‍സില്‍വേനിയ സംസ്ഥാനത്തെ 20 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ബൈഡന്‍ മലര്‍ത്തിയടിച്ചത്. പെന്‍സില്‍വേനിയ സ്വന്തമാക്കിയ ബൈഡന്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 എന്ന 'മാന്ത്രികസംഖ്യ' കടന്നു. ഇതോടെ ബൈഡന് ആകെ 273 ഇലക്ടറല്‍ വോട്ടുകളായി.മറ്റ് സ്വിംഗ് സ്‌റ്റേറ്റുകളായ ജോര്‍ജിയ, അരിസോണ, നെവാഡ എന്നിവിടങ്ങളില്‍ നിലവില്‍ ബൈഡനാണ് ലീഡ് ചെയ്യുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങള്‍ കൂടി ലഭിക്കുന്നതോടെ അദ്ദേഹത്തിന് ആകെ 306 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും.50 സംസ്ഥാനങ്ങളിലെയും തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 538 അംഗ ഇ ലക്ടറല്‍ കോളജില്‍ ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടുകളായിരുന്നു. ആഫ്രിക്കന്‍, ഏഷ്യന്‍, ഇന്ത്യന്‍ വംശജരില്‍നിന്ന് വൈസ് പ്രസിഡന്റ് പദവിയില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആദ്യ വ്യക്തിയെന്ന ബഹുമതിയാണ് കമല ഹാരിസ് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha






















