ട്രംപ് യുഗത്തിന് അന്ത്യം.... അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു.... അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ വോട്ട് ലഭിക്കുന്ന പ്രസിഡന്റ് എന്ന അപൂര്‍വ്വ റെക്കോര്‍ഡുമായാണ് ബൈഡന്‍ പ്രസിഡന്റാവുന്നത്, ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്

ട്രംപ് യുഗത്തിന് അന്ത്യം.... അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു.... അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ വോട്ട് ലഭിര്രുന്ന പ്രസിഡന്റ് എന്ന അപൂര്‍വ്വ റെക്കോര്‍ഡുമായാണ് ബൈഡന്‍ പ്രസിഡന്റാവുന്നത്്. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. 290 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജയിക്കാനാവശ്യമായ 270 എന്ന മാന്ത്രികസംഖ്യ വോട്ടെണ്ണി അഞ്ചാംദിവസമാണ് ബൈഡന്‍ പിന്നിടുന്നത്. 214 ഇലക്ട്രല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ നേടാനായത്.
രാഷ്ട്രീയത്തില്‍ ഒരുപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത റിയാലിറ്റിഷോ അവതാരകനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായിരുന്ന ട്രംപിനെ പിന്തള്ളിയാണ് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസമ്പത്തുള്ള ബൈഡനെ അമേരിക്കന്‍ ജനത തിരഞ്ഞെടുത്തത്. നൂറ്റാണ്ടിലെ ഏറ്റവുംവലിയ തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇത്തവണ സാക്ഷിയായത്.
തപാല്‍, മുന്‍കൂര്‍ വോട്ടിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും പത്തുകോടി ആളുകളാണ് തിരഞ്ഞെടുപ്പിനുമുമ്പേ വോട്ടുചെയ്തത്. തപാല്‍വോട്ടുകള്‍ ഇക്കുറി അധികമായി രേഖപ്പെടുത്തിയത് ബൈഡനുള്ള വിജയസാധ്യതയായി നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.അമേരിക്കയുടെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാവും ബൈഡന്‍. കോവിഡിനെ നിസ്സാരമായിക്കണ്ടിരുന്ന ട്രംപിനെതിരേ കോവിഡ് തന്നെയാണ് ബൈഡന്‍ തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയത്. അമേരിക്കന്‍ ജനത എന്നിലും കമലാ ഹാരിസിലും അര്‍പ്പിച്ച വിശ്വാസം എന്നെ വിനയാന്വിതനാക്കുന്നു. അഭൂതപൂര്‍വമായ പ്രതിബന്ധങ്ങള്‍ക്കിടയിലാണ് അമേരിക്കക്കാര്‍ റെക്കോഡ് തോതില്‍ വോട്ടുചെയ്തത്. അമേരിക്കക്കാരുടെ ഹൃദയത്തില്‍ ജനാധിപത്യം തുടിക്കുന്നുണ്ടെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു.
https://www.facebook.com/Malayalivartha






















