സാമ്പത്തിക രംഗത്ത് തലവേദന ഒഴിയാതെ ചൈന; ചൈനയിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റാൻ തയ്യാറായ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള യു പി മുഖ്യ മന്ത്രി യോഗി ആദിത്യ നാഥിന്റെ നടപടികൾ ഒരു പടി കൂടെ മുന്നോട്ട്

സാമ്പത്തിക രംഗത്ത് ചൈനയുടെ തല വേദനകൾ ഒഴിയുന്നില്ല. ആത്മനിർഭ ഭാരതത്തിന്റെ ഭാഗമായി ചൈനയിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റാൻ തയ്യാറായ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള യു പി മുഖ്യ മന്ത്രി യോഗി ആദിത്യ നാഥിന്റെ നടപടികൾ ഒരു പടി കൂടെ മുന്നോട്ട് പോയിരിക്കുകയാണ് . ഈ കഴിഞ്ഞ ചൊവ്വാഴ്ച ജർമൻ ചെരുപ്പ് ഉത്പാദക ഭീമൻ ആയ വോൺ വെൽക്സ് അവരുടെ ഇന്ത്യൻ പങ്കാളിയായ ലാട്രിക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ആഗ്രയിലെ രണ്ട് യൂണിറ്റുകളിൽ ഉത്പാദനം ആരംഭിച്ചതോടെയാണ് ഇത് .
ഐട്രിക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ആഗ്രയിലെ എക്‌സ്‌പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഈ യൂണിറ്റുകൾ സ്ഥാപിച്ചത് . 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ജുവർ യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി യിൽ ജർമ്മൻ കമ്പനി പുതിയ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
ഈ ഒരു പദ്ധതിയെ വൻ മുന്നേറ്റം എന്നാണ് മഹേന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹേന്ദ്ര വിശേഷിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു വമ്പിച്ച അവസരമാണ്. വെള്ളിയാഴ്ച അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആദ്യം ഒരു തുള്ളി ആയി തുടങ്ങും , പിന്നെ അത് നേർത്ത ഒരു ധാര ആകും , പിന്നീട് ശക്തമായ വെള്ളപ്പൊക്കവും. ലോക രാജ്യങ്ങളുടെ , പ്രേത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളുടെ ചൈനീസ് വിരോധത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വന്നു കൊണ്ടിരിക്കുന്ന നിക്ഷേപങ്ങളെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇത് നമുക്ക് മുന്നിലുള്ള വലിയൊരു അവസരമാണ് , നിക്ഷേപത്തിന്റെ ഈ വെള്ളപ്പൊക്കത്തെ ഒന്നും ഒന്നും നമുക്ക് ചെയ്യാതിരിക്കാം , അദ്ദേഹം കൂട്ടി ചേർത്തു.
വ്യാപാരം നടത്താനുള്ള എളുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനം ആണ് ഉത്തർ പ്രദേശ് സർക്കാരിന് ഉള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത് . മഹാരാഷ്ട്ര , ഗുജറാത്ത് , തെലുങ്കാന , രാജസ്ഥാൻ തുടങ്ങിയ വ്യവസായ വൽകൃത സംസ്ഥാനങ്ങളെ പുറത്താക്കി കൊണ്ടാണ് ഇത്. നിലവിൽ ഈ ജർമൻ കമ്പനിക്ക് എൺപതോളം രാജ്യങ്ങളിലായി ലോകമെമ്പാടും നൂറു ദശ ലക്ഷം ഉപഭോക്താക്കളും ഉണ്ട്. കോവിഡ് -19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കാസ എവർസ് ജിഎംബിന്റെ ഉടമസ്ഥതയിലുള്ള വോൺ വെൽക്സ് ഈ വർഷം മെയ് മാസത്തിൽ ചെരുപ്പ് ഉത്പാദനം ചൈനയിൽ നിന്ന് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിന്റെ ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് അഡീഷണൽ ചീഫ് സെക്രട്ടറി അലോക് കുമാർ ഒരു ഓൺലൈൻ ചടങ്ങിൽ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു. ആഗ്രയിലെ എക്‌സ്‌പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്കിലെ രണ്ട് യൂണിറ്റുകൾ നിലവിൽ രണ്ടായിരത്തോളം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ട്, കൂടാതെ പ്രതിവർഷം 25 ദശലക്ഷം ജോഡി ഉൽപാദന ശേഷിയുമുണ്ട്.
നേരിട്ടും അല്ലാതെയും ആയി പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ പദ്ധതിക്ക് വേണ്ടി ഉത്തർപ്രദേശിലെ മൂന്ന് പ്രോജക്ടുകളിലായി വോൺ വെൽക്സ് ഗ്രൂപ്പ് 300 കോടി രൂപയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുന്നത്. ഈ നിർമ്മാണ യൂണിറ്റുകളിൽ പ്രതിവർഷം അഞ്ച് ദശലക്ഷം ജോഡി ഷൂകൾ ഉത്പാദിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
വെറും അഞ്ച് മാസത്തിനുള്ളിൽ ഇത്തരത്തിൽ ഒരു നിക്ഷേപ നിർദ്ദേശം നടപ്പായത് കോവിഡ് -19 കാലഘട്ടത്തിനു ശേഷമുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ്, ”യൂണിറ്റുകൾ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ അലോക് കുമാർ പറഞ്ഞു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ കോസി-കോട്‌വാനിൽ 7.5 ഏക്കറിൽ മറ്റൊരു നിർമാണ യൂണിറ്റും അടുത്ത് തന്നെ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിക്ഷേപാധിഷ്ഠിത നയങ്ങൾ കാരണം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് അഥവാ വ്യാപാരം നടത്തുവാനുള്ള എളുപ്പം റാങ്കിംഗിൽ ഉത്തർപ്രദേശ് ഒരു കുതിച്ചുചാട്ടം നടത്തി എന്നത് ശ്രദ്ധേയമാണ്.
മാത്രമല്ല ചൈനയിൽ നിന്നും കമ്പനികൾ ഇന്ത്യയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്ത കൂടെ പുറത്തു വരുന്നുണ്ട് , അത് പക്ഷെ ജപ്പാനിൽ നിന്നും ആണ്. ചൈനയിൽ നിന്നും അവരുടെ ഉല്പാദന കേന്ദ്രങ്ങൾ മാറ്റി ഇന്ത്യയിലേക്ക് സ്ഥാപിക്കാൻ ജപ്പാൻ അവരുടെ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറാകുന്നു എന്നാണ് അത്. നിലവിൽ ചൈന ഇപ്പോഴും ഉല്പാദന രംഗത്ത് കരുത്തൻ തന്നെയാണെങ്കിലും , വ്യാപാരം എന്നത് ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ കഴിയുന്ന ഒന്നല്ല. 1980 കളിൽ അമേരിക്ക തങ്ങളുടെ പ്രഖ്യാപിത ശത്രുതാ നിലപാട് ചൈനയിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് ചൈന ഇന്ന് ഈ കാണുന്ന സാമ്പത്തിക നിലയിലേക്ക് വളർന്നത്. എന്നാൽ ഇന്ന് ശക്തരായ യൂറോപ്യൻ യൂണിയനും അമേരിക്കയും പടി പടി ആയി പിന്മാറുന്ന സാഹചര്യത്തിൽ , ചൈന പതുക്കെ പതുക്കെ ദുർബലർ ആകാനുള്ള സാധ്യത തന്നെയാണ് കാണുന്നത്
എങ്കിലും ഇത്തരത്തിൽ ഉത്തർ പ്രദേശ് അടക്കമുള്ള പിന്നോക്കാവസ്ഥയിൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനങ്ങൾ പോലും അടുത്ത കാലത്തു ഉണ്ടായ ചൈനീസ് വിരുദ്ധ സാഹചര്യം മുതലാക്കി വ്യവസായ വത്കരണത്തിൽ വൻ മുന്നേറ്റം നടത്താനുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ നമ്മൾ കേരളം എവിടെ നില്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്. ഇന്ത്യ മാത്രം അല്ല മുഴുവൻ ഏഷ്യൻ രാജ്യങ്ങളും ചൈനയുമായുള്ള യൂറോപ്യൻ യൂണിയൻ , അമേരിക്ക തുടങ്ങിയവരുടെ സാമ്പത്തിക സ്പർദ്ധ മുതലെടുത്തു വളരാൻ പ്രയത്നിക്കുമ്പോൾ അതിലേക്ക് വേണ്ടി ഒരു ചെറു വിരലെങ്കിലും അനക്കാൻ കേരളം തയ്യാറായോ എന്ന് നമ്മൾ ഇരുത്തി ചിന്തിക്കേണ്ടതാണ്. ഒരു പക്ഷെ ഇവിടെ ഉള്ളവരുടെ ചങ്കിന്റെ ചങ്കായ ചൈനയെ ശത്രു രാജ്യമായ ഇന്ത്യയും മറ്റുള്ളവരും ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാഞ്ഞിട്ടും ആയിരിക്കാം.
https://www.facebook.com/Malayalivartha























