ട്രംപിന്റെ പരാചയം വെളിപ്പെടുത്തി മോദി ബൈഡന്റെ സംഭാവനകള്‍ അതുല്യം അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബൈഡനെ അഭിനന്ദനം അറിയിച്ചത്. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി ട്വീറ്റില്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യു.എസ്. ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.
അതുപോലെതന്നെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ജോ ബൈഡനും, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയെ നല്ല ശക്തമായി നയിക്കാനും, ഒന്നായി കൊണ്ടുപോകാനും ബൈഡന് സാധിക്കും എന്ന് പറയുന്ന രാഹുല്‍. ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് ആകുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണെന്നും ട്വിറ്ററില്‍ കുറിച്ചു.
അതേസമയം 273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്റെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്.പെന്‍സില്‍വേനിയയിലെ വോട്ടുകളാണ് ബൈഡന്റെ വിജയമുറപ്പിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
പുതിയ ചരിത്രം കുറിച്ച് കമലാ ഹാരിസ് വനിത വൈസ് പ്രസിഡന്റാവും. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമലാ ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയും കമലയാണ്.
നാല്‍പത്തിയാറാം വയസ്സില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ജോ ബൈഡന്‍ ഉണ്ടായിരുന്നു. അന്ന് ആ ശ്രമം വിജയിച്ചില്ല, 3 പതിറ്റാണ്ടുകള്‍ക്കു ശേഷം യുഎസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുകള്‍ നേടിയ പ്രസിഡന്റ് എന്ന അംഗീകാരത്തോടെയാണു ബൈഡന്‍ വൈറ്റ് ഹൗസിലേക്കു പ്രവേശിക്കുന്നത്.
1942 നവംബര്‍ 20നു പെന്‍സില്‍വേനിയയിലെ സ്‌ക്രാന്റനില്‍ ജനനം. പഠിച്ചു വളര്‍ന്നത് ഡെലവെയറിലെ ന്യൂ കാസിലില്‍. ഡെലവെയര്‍ സര്‍വകലാശാലയിലും സിറക്യൂസ് സര്‍വകലാശാലയിലും പഠനം. ന്യൂ കാസില്‍ കൗണ്ടി കൗണ്‍സില്‍ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി, 1972 മുതല്‍ 2009 വരെ സെനറ്റര്‍. സെനറ്റ് ജുഡീഷ്യറി സമിതി അധ്യക്ഷനായും വിദേശകാര്യ സമിതി അധ്യക്ഷനായും സേവനം. 8 വര്‍ഷം ബറാക് ഒബാമയുടെ വിശ്വസ്തനായ വൈസ് പ്രസിഡന്റായിരുന്നു.അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകാന്‍ ഒരുങ്ങുന്ന ജോ ബൈഡനു വരുന്ന 20ന് 78 വയസ്സു തികയും. അര നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്താണ് ബൈഡന്റെ ഏറ്റവും വലിയ ശക്തി.
പ്രതിസന്ധികളും ദുരന്തങ്ങളും പിന്നിട്ടതാണു ബൈഡന്റെ ജീവിതം. കുട്ടിക്കാലത്തു സംസാരതടസ്സമായിരുന്നു പ്രശ്‌നം. ബൈഡന്‍ അത് അതിജീവിച്ചു. 1972 ല്‍ ഭാര്യ നെലിയയും ഒരു വയസ്സുള്ള മകള്‍ നവ്മിയും കാറപകടത്തില്‍ മരിച്ചു. 2 ആണ്‍മക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റു. അതേ വര്‍ഷം ബൈഡന്‍ ആദ്യവട്ടം സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു.ആദ്യ ഭാര്യ അപകടത്തില്‍ മരിച്ച് 5 വര്‍ഷത്തിനുശേഷം ജില്‍ എന്ന കോളജ് അധ്യാപികയെ വിവാഹം ചെയ്തു. നവ്മിക്കു പകരമെന്ന പോലെ അവര്‍ക്ക് ആഷ്ലി എന്ന മകള്‍ പിറന്നു.
1988 ല്‍ 46ാം വയസ്സില്‍ പ്രസിഡന്റ് പദവിയിലേക്കുള്ള ഡമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ പ്രചാരണം നടത്തുന്നതിനിടെ, ബൈഡനെതിരെ പ്രസംഗ കോപ്പിയടി വിവാദങ്ങളുണ്ടായി. ഇതോടെ അദ്ദേഹം പിന്‍വാങ്ങി. അര്‍ബുദം ബാധിച്ച് 2015 ല്‍ മകന്‍ ബോ മരിച്ചതായിരുന്നു പില്‍ക്കാലത്തുണ്ടായ മറ്റൊരു ആഘാതം. തൊട്ടടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ബൈഡനെ പലരും നിര്‍ബന്ധിച്ചു. പകരം ഹിലറി ക്ലിന്റനു വേണ്ടി പ്രചാരണം നടത്തി. അന്ന് ഹിലറിയെ തോല്‍പ്പിച്ച ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പുതിയ കാലത്തിനു തുടക്കമിടുന്നത്.
https://www.facebook.com/Malayalivartha























