ചൈന ഇന്ത്യക്കെതിരെ ചെയ്തത്.. അവർക്ക് തിരിച്ചു കൊടുത്ത് ട്രംപ്..പദവി ഒഴിയും മുൻപ് ഒടുവിലത്തെ അടി

മേഖലയിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നത് ചൈനയുടെ പ്രഖ്യാപിത നയം ആണ്. അവർ അതിനു ഉപയോഗിക്കുന്നത് പാകിസ്ഥാനെയും. പാകിസ്ഥാനിലെ തീവ്ര വാദികളെ ഇന്ത്യക്കെതിരെ തിരിച്ചു വിട്ടു കൊണ്ട് ഇന്ത്യക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നത് കാലങ്ങളായി അവർ തുടർന്ന് പോരുന്ന ഒരു കീഴ് വഴക്കം ആണ്. ഇത് അത്ര രഹസ്യമായി പോലും അല്ല ചൈന ചെയ്യുന്നത്. ഐക്യ രാഷ്ട്ര സഭ പോലും ഭീകര വാദിയായി പ്രഖ്യാപിച്ച ഹാഫിസ് സായിദിനെ ഒരു നാണവും ഇല്ലാതെ പാകിസ്ഥാന് വേണ്ടി പിന്തുണ കൊടുക്കാൻ ചൈന പല തവണ തയ്യാറായിരുന്നു. അവർ കശ്മീരിന്റെ സ്വതന്ത്ര സമര പോരാളികൾ ആണെന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ഇതേ മാതൃകയിൽ ചൈനക്ക് തിരിച്ചടി നൽകുവാൻ ഉള്ള നടപടികളുമായി മുന്നോട്ട് പോയിരിക്കുകയാണ് അമേരിക്ക , പോകുന്നതിനു മുൻപ് ചൈനക്ക് തന്റെ ഭാഗത്തു നിന്നുള്ള അവസാന അടിയും നൽകി കൊണ്ടാണ് ഡൊണാൾഡ് ട്രംപ് കളം വിടുന്നത്
ട്രംപ് ഭരണകൂടം ജോ ബിഡനും ഡെമോക്രാറ്റുകൾക്കുമായി വൈറ്റ് ഹൌസ് ഉപേക്ഷിക്കുകയായിരിക്കാം, എന്നാൽ അധികാരത്തിലിരിക്കെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചൈനക്ക് അവസാന അടി കൊടുത്തിട്ടു തന്നെയാണ് ഇറങ്ങുന്നത്. പാകിസ്ഥാനിൽ ഇന്ത്യക്കെതിരെ തീവ്ര വാദികളെ ഇളക്കി വിട്ട് സ്വന്തം നാട്ടിൽ ഉയിഗർ മുസ്ലിങ്ങളെ കൃത്യമായി അടിച്ചമർത്തുന്ന പണി എടുക്കുന്നുണ്ട് ചൈന. അതും യാതൊരു വിധ മനുഷ്യത്വവും ഇല്ലാതെ. ഇപ്പണി ഇനി നടക്കില്ല എന്നാണ് ട്രംമ്പും പോംപിയോയും കൂടെ പറഞ്ഞിരിക്കുന്നത്. ഉയിഗറിൽ അവരുടെ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന കിഴക്കൻ തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റിന്റെ തീവ്രവാദ ടാഗ് അമേരിക്ക എടുത്തു കളഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഹാഫിസ് സയിദിനെതിരെ ഇന്ത്യ ഓരോ തവണ ഐക്യ രാഷ്ട്ര സഭയിൽ പ്രമേയം കൊണ്ട് വരുമ്പോഴും വിറ്റോ ചെയ്യുന്ന ചൈനക്ക് അവരുടേതായ പണി തിരിച്ചു കിട്ടിയിരിക്കുകയാണ്
ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ വെള്ളിയാഴ്ച മാധ്യമസമ്മേളനത്തിൽ ഇപ്രകാരം പറഞ്ഞു, “യുഎസ് തീരുമാനത്തെ ചൈന നിരാകരിക്കുകയും നിരസിക്കുകയും ചെയ്യുന്നു”. ഉയിഗർ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായ സിൻജിയാങ് പ്രവിശ്യയിൽ നിലയുറപ്പിച്ചിരിക്കുന്ന കിഴക്കൻ തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റ ഷിൻജിയാങ് പ്രവിശ്യയിലും പുറത്തും നിരവധി അക്രമ ആക്രമണങ്ങൾക്ക് ഉത്തരവാദികളാണെന്നാണ് ചൈന ആരോപിക്കുന്നത് . മാത്രമല്ല ബീജിംഗിലെ വിലക്കപ്പെട്ട നഗരത്തിൽ ഉൾപ്പെടെ ഇവർ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിന്നു.
ചൈനയിലെ വംശീയ ന്യൂനപക്ഷമായ ഉയിഗർ മുസ്‌ലിംകളുടെ ആസ്ഥാനമായ സിൻജിയാങ് പ്രവിശ്യയിൽ സജീവമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ചെറിയ ഇസ്ലാമിക വിഘടനവാദ ഗ്രൂപ്പാണ് ഇടിഐഎം അഥവാ കിഴക്കൻ തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റ . 2003 ൽ പാകിസ്ഥാൻ സൈനികർ വെടിവച്ച് കൊന്ന സിൻജിയാങ്ങിന്റെ കഷ്ഗർ മേഖലയിൽ നിന്നുള്ള ഉയ്ഘർ ഹസൻ മഹ്‌സമാണ് ഇത് സ്ഥാപിച്ചത്
സിൻജിയാങ്ങിൽ ചൈനയുടെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ രൂക്ഷമായ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പോംപിയോയുടെ ഈ തീരുമാനം.ഉയ്ഘറുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ചൈനയ്ക്ക് പുറത്തുള്ള മനുഷ്യാവകാശ പ്രവർത്തകരെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിനും വേണ്ടി ചൈന ഒരു ഒഴികഴിവായി ഇടിഐഎം ഭീഷണി ഉപയോഗിക്കുന്നുവെന്നാണ് മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നത്
പോംപിയോയുടെ ഈ നീക്കത്തെക്കുറിച്ചുള്ള വാർത്ത വ്യാഴാഴ്ച പുറത്തുവന്നപ്പോൾ, ഇടിഐഎം വളരെക്കാലമായി തീവ്രവാദ, അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ചൈനയിലും പ്രദേശത്തും അതിനപ്പുറത്തും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തിയെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വാദിച്ചു. അമേരിക്കയുടെ തീരുമാനത്തെ ചൈന അപലപിക്കുകയും ശക്തമായി എതിർക്കുകയും ചെയ്യുന്നു എന്നും അവർ കൂട്ടി ചേർത്തു. തീവ്ര വാദം എവിടെയും എതിർക്കപ്പെടേണ്ടതാണ് , എന്നാൽ തങ്ങളുടെ രാജ്യത്തു മാത്രം അവ എതിർക്കപ്പെടേണ്ടതാണെന്നും ബാക്കിയുള്ള രാജ്യങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി തീവ്ര വാദ ശക്തികളെ ഒരു പശ്ചാത്താപവും ഇല്ലാതെ ഉപയോഗിക്കാം എന്നുമാണ് ചൈനയുടെ നയം.
1 മുതൽ 3 ദശലക്ഷം ഉയിഗർ നിവാസികളെ തടങ്കൽപ്പാളയങ്ങളിൽ കൂട്ടത്തോടെ തടങ്കലിൽ വയ്ക്കുന്നത് തീവ്രവാദത്തിനെതിരായ നടപടിയാണെന്നു പറഞ്ഞാണ് ചൈന ന്യായീകരിക്കുന്നത്. ഉയിഗറുകളുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേൾഡ് ഉയ്ഘർ കോൺഗ്രസ് പ്രസിഡന്റ് ഡോൾകുൻ ഈസ പറഞ്ഞു. റേഡിയോ ഫ്രീ ഏഷ്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ടി ഐ എമ്മിനെ തീവ്ര വാദ പട്ടികയിൽ നിന്നും എടുത്തു കളയുവാനുള്ള ഈ നീക്കം കിഴക്കൻ തുർക്കെസ്താനിൽ തീവ്രവാദത്തിനെതിരെ ആണ് തങ്ങൾ പോരാടി കൊണ്ടിരിക്കുന്നതെന്ന ചൈനീസ് ന്യായീകരണങ്ങളെ നീക്കംചെയ്യുന്നുതാണ് .
ഉയ്ഘർ മുസ്‌ലിം പ്രശനം വലിയ രീതിയിൽ ലോക ശ്രദ്ധയിൽ പെടുത്തുവാൻ വേണ്ടി ഡൊണാൾഡ് ട്രംപിന് ഗണ്യമായ മുന്നേറ്റങ്ങൾ തന്നെ നടത്താൻ കഴിഞ്ഞിട്ടുണ്ട്. സമ്പ്രദായകതയിൽ നിന്നും മാറി ഡൊണാൾഡ് ട്രംപ് എടുത്ത ശക്തമായതും തുറന്നടിച്ചതുമായ നടപടികൾ ആണ് ചൈന ഇന്ന് ലോകത്തിനു മുന്നിൽ അഭിമുഖീകരിക്കുന്ന ഇത്രയും വലിയ തിരിച്ചടിക്ക് ഒരു പ്രധാന കാരണം. ഇപ്പോൾ താൻ സ്ഥാനം ഒഴിയുന്നതിനു തൊട്ടു മുന്നേ തന്നെ അദ്ദേഹം നടപ്പിലാക്കിയ ഈ നടപടി അത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഇനി വരാൻ പോകുന്ന ബൈഡൻ - ഹാരിസ് ഭരണകൂടം ഈ ഒരു ആർജ്ജവം എത്ര മാത്രം കാണിക്കും എന്നത് കണ്ടു തന്നെ അറിയണം. കീഴ് വഴക്കങ്ങളുടെയും രാഷ്ട്രീയ ശരി തെറ്റുകളുടെയും കുരുക്കുകളിൽ കുടുങ്ങി ലിബറൽ പ്രതിച്ഛായയെ ബാധിക്കുമോ എന്നും ഭയന്ന് ശരിയായ തീരുമാനം നടപ്പിലാക്കാതിരിക്കാനും , ഒരു പക്ഷെ അനന്തമായി നീട്ടി കൊണ്ട് പോകാനും സാദ്ധ്യതകൾ ഉണ്ട്. അവിടെയായിരുന്നു ട്രംപ് എന്ന ധിക്കാരിയും നിഷേധിയും ആയ പ്രസിഡന്റ വ്യത്യസ്ഥൻ ആയിരുന്നത്.
https://www.facebook.com/Malayalivartha























