വിവാഹത്തിൽ നിന്നും പ്രതിശ്രുതവധു പിന്മാറി! വിവാഹം മുടങ്ങിയെന്ന് വച്ച് വിഷാദ കാമുകനായി നടന്നില്ല; യുവാവ് ചെയ്തത് കണ്ടോ?വിവാഹത്തിനായി ആഡംബരപൂർണമായ ചടങ്ങുകളിൽ സ്വയം വിവാഹം കഴിച്ച് യുവാവ്

പ്രതിശ്രുതവധു വിറ്റോർ ബ്യൂണോ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ഡിയോഗോ എന്ന യുവാവ് എടുത്ത തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. കഴിഞ്ഞ കൊല്ലം നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
പിന്നീട് ഇരുവർക്കുമിടയിലുണ്ടായ പിണക്കങ്ങളെ തുടർന്ന് ജൂലായിൽ വിറ്റോർ വിവാഹത്തിൽ നിന്ന് പിന്മാറി. ഇതോടുകൂടിയാണ് യുവാവ് സ്വയം വിവാഹിതനാകാൻ തീരുമാനിച്ചത്. വിവാഹത്തിനായി ആഡംബരപൂർണമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്.
ഒക്ടോബർ 17ന് ബാഹിയയിലെ ആഡംബര റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം 40 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.എന്നാൽ, തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസങ്ങളിലൊന്ന് എന്നാണ് ഡിയാഗോ വിവാഹദിനത്തെ വിശേഷിപ്പിച്ചത്.
ഏറ്റവും പ്രിയപ്പെട്ടവർ ഒപ്പമുള്ള ദിവസം, ദുഃഖകരമായ ഒന്നായി മാറുമായിരുന്ന ഈ ദിവസം ശുഭപര്യവസാനിയായി മാറിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡിയോഗോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒപ്പം കാമുകിയ്ക്കും ഡിയോഗോ നന്ദി അറിയിച്ചിട്ടുണ്ട്. വിറ്റോറിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ഇഷ്ടമുള്ളിടത്ത് പോകാനും തങ്ങാനുമുള്ള സ്വാതന്ത്ര്യം അവൾക്കുണ്ടെന്നും ഡിയോഗോ കുറിച്ചു.
https://www.facebook.com/Malayalivartha























