വാര്‍ത്ത നല്‍കുന്നതനിടെ വികാരഭരിതനായി അവതാരകൻ ;ബൈഡനെ ഏറ്റെടുത്ത് അമേരിക്കൻ മാധ്യമങ്ങളും
ജോ ബൈഡനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത തത്സമയം നല്‍കുന്നതനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍. സി.എന്‍.എന്‍ ചാനലിലെ വാര്‍ത്താവതാരകനായ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് ആണ് വികാരഭരിതനായി കണ്ണീര്‍ വാര്‍ത്തത്.ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് രാവിലെ ഒരു അമ്മയാകുന്നത് എളുപ്പമുള്ള കാര്യമാണ്. ഒരു അച്ഛനാവുക എന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങളുടെ കുട്ടികളോട് സ്വഭാവഗുണമുണ്ടാവുക എന്നത് പ്രധാനമാണ് എന്ന് പറയുന്നത് ഇന്ന് വളരെ എളുപ്പമായിരിക്കുന്നു. അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലെഴുതി.‘ഈ വിധി രാജ്യത്ത് ഏറെ സഹിച്ചവര്‍ക്കുള്ള ഉത്തരമാണ്. ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്നത് ഒരു ജോര്‍ജ് ഫ്‌ളോയിഡിന്റെ മാത്രം വാക്കുകളല്ല. ഇതുപോലെ സ്വതന്ത്രമായി ശ്വാസമെടുക്കാന്‍ കഴിയാത്ത നിരവധി പേരാണ് ഇവിടെയുള്ളത്,’ അദ്ദേഹം പറഞ്ഞു.‘നമ്മളെപോലുള്ളവര്‍ക്ക് കുറച്ച് സമാധാനം ലഭിക്കുക, വീണ്ടും ഉണരാന്‍ അവസരം ലഭിക്കുക എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്,’ കാപേല്‍ കൂട്ടിച്ചേര്‍ത്തു.തോറ്റവരെ കുറിച്ചോര്‍ത്ത് തനിക്ക് ദുഖമുണ്ടെന്നും എന്നാല്‍ രാജ്യത്ത് ഇന്നെല്ലാവരും സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.‘ഈ രാജ്യത്തിന് ഇത് ഒരു നല്ല ദിവസമാണ്. തോറ്റവരെക്കുറിച്ചോര്‍ത്ത് ദുഖമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല ദിവസമാകില്ല. പക്ഷെ രാജ്യത്തെ വലിയൊരു വിഭാഗം ജനതയ്ക്കും ഇതൊരു നല്ല ദിവസമായിരിക്കും,’ കപേല്‍ പറഞ്ഞു.താന്‍ എല്ലാവരുടെയും പ്രസിഡന്റാണെന്നും വിഭജിക്കുന്ന പ്രസിഡന്റാകില്ലെന്നും അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബൈഡന്‍ പറഞ്ഞിരുന്നു.
നീലയെന്നോ ചുവപ്പെന്നോ ഇല്ല, ഇത് അമേരിക്കന്‍ ഐക്യനാടാണെന്നും താന്‍ അമേരിക്കന്‍ ജനതയുടെ ഐക്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബൈഡന്‍ പറഞ്ഞിരുന്നു.ട്രംപിനെതിരെ വലിയ ഭൂരിപക്ഷം നേടിയാണ് 77 കാരനായ ബൈഡന്‍ അധികാരത്തിലേറുന്നത്.അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.അതെ സമയം അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അമേരിക്കയില്‍ സമ്പൂര്‍ണ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കിയ വിഷയങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ബൈഡന്റേത്.പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും ചേരുമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെയും അമേരിക്കയിലേക്ക് കുടിയേറ്റം ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയും ബൈഡന്‍ ഉടന്‍ റദ്ദ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഐക്യം കാത്തു സൂക്ഷിക്കുന്ന പ്രസിഡന്റായിരിക്കും എക്കാലത്തും താനെന്ന് ബൈഡന്‍ വില്‍മിങ്ടണില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞിരുന്നു.
‘ഒരിക്കലും വിഭജക്കുന്ന പ്രസിഡന്റായല്ല, എല്ലാവരുടെയും ഐക്യം കാത്ത് സൂക്ഷിക്കുന്ന നേതാവായിട്ടായിരിക്കും ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുക,’ എന്നാണ് ബൈഡന്‍ പറഞ്ഞത്.തനിക്ക് ചുവപ്പെന്നോ നീലയെന്നോ വ്യത്യാസമില്ലെന്നും അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുന്ന പ്രവര്‍ത്തനം നടത്തുമെന്നും അമേരിക്കയുടെ ലോക നേതൃപദവി തിരിച്ച് പടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും, ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇനി പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകണം. ആക്രോശങ്ങള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























