അഞ്ച് ലക്ഷം ഇന്ത്യക്കാരുൾപ്പെടെ പതിനൊന്ന് ദശലക്ഷം അഭയാർത്ഥികൾക്ക് അമേരിക്കൻ പൗരത്വം; പ്രതിവര്‍ഷം 95,000 അഭയാര്‍ത്ഥികൾക്ക് പ്രവേശനം നൽകുമെന്ന് ബൈഡൻ, സുവർണ്ണാവസരം ഒരുക്കി അമേരിക്ക

ലോകം കാത്തിരുന്ന വാർത്തകൾക്ക് പിന്നാലെ അമേരിക്കയിൽ അധികാരമുറപ്പിച്ചതോടെ തുടർനീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് നിയുക്ത പ്രസിഡന്‍റ് ജോബൈഡന്‍. ഇതിനോടകം തന്നെ നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചേര്‍ന്ന് വെബ്സൈറ്റും, ട്വിറ്റര്‍ അക്കൌണ്ടും തുറന്നു. വിജയം പ്രഖ്യാപിച്ച ശേഷം ജോ ബൈഡന്‍ തന്‍റെ കര്‍ത്തവ്യങ്ങളിലേക്ക് കടന്നിരിക്കുന്നു.ആദ്യപടി എന്നോണം പുതിയ കോവിഡ് പ്രതിരോധ സംഘത്തിനും ബൈഡന്‍ രൂപം നല്‍കിയിരിക്കുകയാണ്.
ഇതേതുടർന്ന് അടുത്ത 73 ദിവസം പുതിയ ഭരണത്തിന്‍റെ അടിത്തറ സൃഷ്ടിക്കലാണെന്ന് പുതിയ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബൈഡനും, കമല ഹാരിസും പ്രഖ്യാപിക്കുകയുണ്ടായി. ആരോഗ്യം, സുരക്ഷ, സമൂഹത്തിന്‍റെ പൊതുസ്വഭാവം എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കോവിഡ് പ്രതിരോധമാണ് ബൈഡന് മുന്നിലുള്ള മറ്റൊരു കടമ്പ എന്നത്.
അതേസമയം പ്രവാസികൾക്ക് ഒരു സന്തോഷവാർത്തയാണ് പുറത്തേക്ക് വരുന്നത്. അഞ്ച് ലക്ഷം ഇന്ത്യക്കാരുൾപ്പെടെ പതിനൊന്ന് ദശലക്ഷം അഭയാർത്ഥികൾക്ക് അമേരിക്കൻ പൗരത്വം നൽകാൻ പ്രവര്‍ത്തിക്കുമെന്നാണ് ജോ ബൈഡന്റെ പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ പ്രതിവര്‍ഷം 95,000 അഭയാര്‍ത്ഥികൾക്ക് പ്രവേശനം നൽകുമെന്നാണ് ബൈഡന്റ പ്രകടന പത്രികയിൽ പറയുന്നത്.
"കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി വരുത്തും. 11 ദശലക്ഷം അഭയാര്‍ത്ഥികൾക്ക് അവരുടെ കുടുംബത്തോടൊന്നിച്ച് നിൽക്കാൻ സാഹചര്യം ഒരുക്കുന്നതിന് പൗരത്വം നൽകും. അഞ്ച് ലക്ഷം ഇന്ത്യക്കാരും അതിൽ ഉൾപ്പെടുന്നു.കുടുംബങ്ങൾക്ക് അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള സാഹചര്യം ഒരുക്കും. പ്രതിവര്‍ഷം അമേരിക്കയിലേക്ക് പ്രവേശനം നൽകുന്ന അഭയാര്‍ത്ഥികളുടെ എണ്ണം പ്രതിവര്‍ഷം 1,25000 ആയി വര്‍ദ്ധിപ്പിക്കും. ചുരുങ്ങിയത് 95,000 അഭയാര്‍ത്ഥികൾക്ക് രാജ്യത്ത് പ്രവേശനം നൽകും" എന്നും ബൈഡന്റെ പ്രകടന പത്രികയിൽ പറയുന്നു.
https://www.facebook.com/Malayalivartha























