ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തിന് തന്നാൽക്കഴിയുന്ന വെല്ലുവിളികൾ സൃഷ്ടിക്കാനൊരുങ്ങി ട്രംപ്; ചൈനയുമായുള്ള പ്രശ്നങ്ങൾ സങ്കീർണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് വിവിധ രംഗങ്ങളിലെ വിദഗ്ധർ

വമ്പൻ തിരിച്ചടിയായിരുന്നു അമേരിയ്ക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ കിട്ടിയത്. കടുത്ത രോഷം...മേശപ്പുറത്ത് മുഷ്ടി ചുരുട്ടിയിടി...സമീപത്തുണ്ടായിരുന്ന ഡയറ്റ് കോക്കിന്റെ ഗ്ലാസ് ചവിട്ടൽ.. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വീകരിക്കാന്‍ ഇപ്പോഴും വിസമ്മതം അങ്ങനെ ആകെ മൊത്തം അസ്വസ്ഥനാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . എന്നാൽ പാമ്പിനെ നോവിച്ച് വിടുന്നത് പോലെയാണ് ട്രംപിന്റെ കാര്യം. വൈറ്റ് ഹൗസിന്റെ പടിയിറങ്ങാൻ ഡോണൾഡ് ട്രംപ് മടിക്കുന്നതിനൊപ്പം പിൻഗാമിയായി വരുന്ന ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തിന് തന്നാൽക്കഴിയുന്ന വെല്ലുവിളികൾ സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തൽ നടത്തിയിരിക്കുകയാണ് പ്രഗത്ഭർ പദവിയിൽ തുടരുന്ന തന്റെ അവസാന മാസങ്ങളിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ സങ്കീർണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.കോവിഡിനു പിന്നിൽ ചൈനയാണെന്ന നിരന്തര വിമർശനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
ഇതുമൂലമാണ് യുഎസിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നതെന്നാണ് ആരോപിക്കുന്നത്. അതിനാൽത്തന്നെ ബെയ്ജിങ്ങിനുനേരെ ആരോപണശരങ്ങൾ ഉയർത്തി ബന്ധം വഷളാക്കാനുള്ള നീക്കങ്ങൾ ട്രംപ് നടത്തിയേക്കാമെന്നും കണക്കുകൂട്ടലുകളുണ്ട് .മാത്രമല്ല പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ ‘കൂടുതലായി’ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും സെനറ്റിന്റെ അനുമതി ആവശ്യമില്ലാത്ത നിയമനങ്ങൾ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട് . ബെയ്ജിങ്ങിനെ ‘ശിക്ഷിക്കുന്ന’ തരത്തിലുള്ള നടപടികൾ ഉണ്ടായേക്കാമെന്ന് ജോർജ്ടൗൺ യൂണിവേഴ്സിറ്റി സീനിയർ ഫെല്ലോയും ബെയ്ജിങ്ങിലെ യുഎസ് എംബസി മുൻ ട്രേഡ് നെഗോഷ്യേറ്ററുമായ ജെയിംസ് ഗ്രീനിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിങ് പോസ്റ്റ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട് .മാത്രമല്ല, ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്‌ലിംകളെ വംശഹത്യ ചെയ്യുകയാണെന്ന ആരോപണത്തിൽ എന്തെങ്കിലും ‘സ്ഫോടനാത്മകമായ’ നീക്കങ്ങളും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകാം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉദ്യോഗസ്ഥർക്ക് വീസ അനുവദിക്കാതിരിക്കുക, 2022ലെ ബെയ്ജിങ് ശീതകാല ഒളിംപിക്സിൽ യുഎസ് അത്‌ലറ്റുകൾ പങ്കെടുക്കേണ്ടെന്ന ഉത്തരവിടുക തുടങ്ങിയവയും ട്രംപ് ചെയ്തേക്കാം.
ഇതൊന്നും കൂടാതെ നിലവിലുള്ള വ്യാപാരത്തർക്കം കുറച്ചുകൂടി രൂക്ഷമാക്കുവാനുള്ള സാധ്യതയുണ്ട്. കൂടുതൽ ചൈനീസ് കമ്പനികൾക്കുമേൽ ഉപരോധം ഏർപ്പെടുത്താനും സാധ്യത . ടിക്ടോക്കിനും വീചാറ്റിനും പിന്നാലെ കൂടുതൽ ചൈനീസ് മൊബൈൽ ആപ്പുകൾക്ക് നിരോധനം, സിവിൽ – മിലിട്ടറി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വിപുലപ്പെടുത്തും, 5ജി നെറ്റ്‌വർക്കിനു മാത്രമല്ല, വാവെയ് ടെക്നോളജി കമ്പനിക്ക് അയയ്ക്കുന്ന എല്ലാ സെമികണ്ടക്ടർ വിൽപ്പനയും നിരോധിക്കും തുടങ്ങിയവയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha























