ബൈഡന്റെ വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ വെടിവയ്പില്‍ യുവാവ് മരിച്ചു, കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ്

ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ വിജയാഘോഷത്തിനിടെ വെടിവയ്പ്. സീയാറ്റിലിലെ ക്യാപിറ്റല്‍ ഹില്‍ ഓര്‍ഗനൈസഡ് പ്രൊട്ടസ്റ്റ് സോണിലാണ് നവംബര്‍ എട്ടിന് പുലര്‍ച്ചെ വെടിവയ്പുണ്ടായത്.
മിനിയാപ്പോളീസില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയിഡ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിഷേധങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച മേഖലയാണിത്.
31-കാരനായ ഒരാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും ഒരു കൈത്തോക്ക് കണ്ടെടുത്തു. എന്നാല്‍ കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വെടിയേറ്റയുടനെ ഇയാളെ ഹാര്‍ബോര്‍ബ്യൂ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























