ജോ ബൈഡന്‍ ബൈഡനോടൊപ്പം കൊവിഡിനോട് പൊരുതാന്‍ ഇന്ത്യന്‍ വംശജനും; അമേരിക്കന്‍ ഇന്ത്യനായ ഡോ.അതുല്‍ ഗവാന്‍ഡെ ഇനി കൊറോണ വൈറസ് സംക്രമണത്തെ കുറിച്ച് ഉപദേശം നല്‍കുന്ന ബോര്‍ഡില്‍ അംഗം

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ ലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ ആദ്യപടിയെന്നോണം കൊവിഡിനോട് പൊരുതാന്‍ പ്രഖ്യാപിച്ച ബോര്‍ഡില്‍ ഒരു ഇന്ത്യന്‍ വംശജനും. അമേരിക്കന്‍ ഇന്ത്യനായ ഡോ.അതുല്‍ ഗവാന്‍ഡെയാണ് കൊറോണ വൈറസ് സംക്രമണത്തെ കുറിച്ച് ഉപദേശം നല്‍കുന്ന ബോര്‍ഡില്‍ അംഗമായതായുള്ള റിപോർട്ടുകൾ പുറത്തേക്ക് വരുന്നത്. സ്ഥാനലബ്‌ധിയില്‍ വലിയ സന്തോഷമുണ്ടെന്ന് ഡോ.അതുല്‍ അറിയിക്കുകയുണ്ടായി.
അതേസമയം ബോസ്‌റ്റണില്‍ ഡോക്‌ടറായി ജോലി നോക്കുന്ന ഡോ.അതുല്‍ കൊവിഡ് രോഗത്തെ നിയന്ത്രണ വിധേയമാക്കാമെന്നും രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കാനാകുമെന്നും ഉറച്ച് വിശ്വസിക്കുന്നതായി വ്യക്തമാക്കുകയുണ്ടായി. മെഡിക്കല്‍ രംഗത്തെ കുറിച്ച് നിരവധി ലേഖനങ്ങളും പുസ്‌തകങ്ങളും രചിച്ചിട്ടുളളയാളമാണ് ഡോ.അതുല്‍.
മഹാരാഷ്‌ട്ര സ്വദേശിയായ ആത്മാരാം ഗവാന്‍ഡെയും ഗുജറാത്ത് സ്വദേശിനിയായ സുശീല ഗവാന്‍ഡെയുമാണ് ഡോ.അതുലിന്റെ മാതാപിതാക്കള്‍. ഡോക്‌ടര്‍മാരായ ഇവര്‍ ന്യൂയോര്‍ക്കിലേക്ക് വരികയും ഒഹിയോയിലെ ഏതന്‍സില്‍ ഡോക്‌ടര്‍മാരായി ജോലി ചെയ്തിരുന്നു.
ഡോ. അതുല്‍ ഗവാണ്‍ഡെ ബോസ്‌റ്റണിലെ ബ്രിഗാം വനിതകളുടെ ആശുപത്രിയിലെ സര്‍ജനാണ്. മാത്രമല്ല ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറുമാണ് അതുല്‍. മുന്‍പ് ബില്‍ ക്ളിന്റണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ അമേരിക്കന്‍ ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉപദേശകൻ കൂടിയായിരുന്നു ഡോ.അതുല്‍. സര്‍ജിക്കല്‍ മരണങ്ങള്‍ കുറക്കുന്നതിനുളള ലോകാരോഗ്യ സംഘടനയുടെ ക്യാമ്ബെയിനിലും ഡോ.അതുല്‍ ഗവാണ്‍ഡെ ഭാഗമായിരുന്നു.
https://www.facebook.com/Malayalivartha






















